തവളയോ മത്സ്യമോ? ഇതു തവളയില്‍ നിന്നു മത്സ്യമായതാണോ അതോ മത്സ്യത്തില്‍ നിന്നു തവളയായതാണോ

fishഫ്‌ളോറിഡയിലെ ക്രിസ്റ്റല്‍ നദിയുടെ കരയില്‍ നിന്നും ഒരു കുടുംബത്തിനു കിട്ടിയ മത്സ്യത്തേപ്പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ ചൂടു പിടിക്കുകയാണ്. ഇത് മത്സ്യമാണോ അതോ തവളയാണോ എന്നുള്ള കണ്‍ഫ്യൂഷനിലാണ് ആളുകള്‍.എന്തായാലും ജനിതകമാറ്റം സംഭവിച്ച ജീവിയാണിതെന്ന് അവര്‍ ഉറപ്പിച്ചു കഴിഞ്ഞു. തവളയില്‍ നിന്നു മത്സ്യമായതാണോ അതോ മത്സ്യത്തില്‍ നിന്നു തവളയായതാണോ എന്നു മാത്രം അറിഞ്ഞാല്‍ മതി. കറുത്ത കളറുള്ള ഈ ജീവജാലം മെലിഞ്ഞതും കാഴ്ചയില്‍ ഭീകരനുമാണ്.

ചിലര്‍ ഇതിനെ അനിമേറ്റഡ് കോമഡി ഷോയായ സിംപ്‌സണിലെ മൂന്നുകണ്ണുള്ള മത്സ്യമായ ബ്ലിങ്കിയുമായിയാണ് താരതമ്യം ചെയ്യുന്നത്. കടലില്‍ നിന്നും ലഭിക്കുന്ന ഇത്തരം അജ്ഞാതജീവികളെ കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്നാണ് ചിലരുടെ ഉപദേശം.ഇത്തരം ജീവികള്‍ ശത്രുക്കള്‍ക്കെതിരേ എങ്ങനെയാണ് പ്രതികരിക്കുന്നത് അറിയില്ല എന്നതാണ് ഇവര്‍ കാരണമായി പറയുന്നത്. കൂടുതല്‍ ആളുകളും ഇതിനെ ബാറ്റ്ഫിഷുമായിയാണ് ഉപമിക്കുന്നത്.

മറ്റുള്ളവര്‍ ഇതിനെ തവളമത്സ്യം എന്നു വിളിക്കാനാണുദ്ദേശിക്കുന്നത്. എന്തായാലും ഈ അപൂര്‍വ ജീവി എന്താണെന്നുള്ള ചര്‍ച്ചകള്‍ തുടരുകയാണ്…

Related posts