അബുദാബി: യുഎഇയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കിനോക്കാതെ വിമാനത്തിൽ നാട്ടിലെത്തിക്കും. മൃതദേഹങ്ങളുടെ ഭാരം എടുക്കേണ്ടെന്ന് എയർ ഇന്ത്യയുടെ കാർഗോ വിഭാഗം തീരുമാനിച്ചു.
അബുദാബി ഒഴികെയുള്ള എമിരേറ്റുകളിൽ പുതിയ തീരുമാനം ബാധകമാവും. എയർ ഇന്ത്യയിലും എയർ ഇന്ത്യ എക്സ്പ്രസിലും പുതിയ തീരുമാനപ്രകാരം മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യയിൽ കാർഗോയുടെ ചുമതലയുള്ള അറേബ്യൻ ട്രാവൽസാണ് തീരുമാനം കൈക്കൊണ്ടത്. ഇതോടെ ദുബായിയിൽനിന്നു മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കാൻ 2000 ദിർഹത്തിൽ താഴെ മാത്രമേ ചെലവാകൂ.