ന്യൂഡൽഹി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്പിക്ക് സിപിഎം പ്രാദേശിക നേതൃത്വം നിര്‍ദേശം നല്‍കിയെന്നുള്ള ശ്രീജിത്തിന്‍റെ സഹോദരന്‍റെ മൊഴി ഏറെ പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും ശ്രീജിത്തിന്‍റെ വീട്ടില്‍ പോകാനും മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിക്കാനും കഴിയാത്തത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ആലുവ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.