യാത്ര സുഖകരമാക്കുവാനായി പല സ്ഥലങ്ങളിലും ഉപയോഗിക്കുന്ന ഉപകരണമാണ് എസ്കലേറ്റർ. ഈ യന്ത്രത്തിന്റെ പ്രവർത്തനം മനസിലാക്കി ഉപയോഗിക്കുന്പോൾ മാത്രമാണ് അത് ഫലവത്താകുന്നത്. ഇപ്പൊഴിത കാണ്‍പൂരിലെ റെയിൽവെ സ്റ്റേഷനിലുള്ള ഒരു എസ്കലേറ്ററിൽ വ്യത്യസ്ത രീതിയിൽ സഞ്ചാരം നടത്തുന്ന രണ്ടുപേരെ കണ്ട് അന്പരക്കുകയാണ് ഏവരും.
താഴെ നിന്നും മുകളിലേക്ക് പ്രവർത്തിക്കുന്ന എസ്കലേറ്ററിൽ രണ്ടു പേർ മുകളിൽ നിന്നും താഴേക്കു നടന്നിറങ്ങുന്ന ദൃശ്യങ്ങളാണ് ഇതിനാധാരമായി സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നത്. സംഭവം കണ്ട് ചിരിയടക്കാൻ പാടുപെടുകയാണ് ഏവരും.