അ​​ക്ഷ​​യ ലോ​​ട്ട​​റി​​യിലൂ​​ടെ ഭാ​​ഗ്യം ക​​ടാ​​ക്ഷി​​ച്ചു; ഷ​​ഹ​​ന​​യ്ക്ക് ഇ​​നി കി​​ട​​പ്പാ​​ടം തി​​രി​​ച്ചെ​​ടു​​ക്കാം 

മു​​ണ്ട​​ക്ക​​യം: അ​​ക്ഷ​​യ ലോ​​ട്ട​​റി ക​​ടാ​​ക്ഷി​​ച്ചു. ല​​ക്ഷ​​ങ്ങ​​ളു​​ടെ ക​​ട​​ബാ​​ധ്യ​​ത​​യു​​ടെ നെ​​റു​​ക​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ഷ​​ഹ​​ന​​യ്ക്ക് ഇ​​നി ത​​ന്‍റെ കി​​ട​​പ്പാ​​ടം വീ​​ണ്ടെ​​ടു​​ക്കാം. മു​​ണ്ട​​ക്ക​​യം വേ​​ങ്ങ​​ക്കു​​ന്ന് പു​​തു​​പ​​റ​​മ്പി​​ൽ ഷ​​ഹ​​ന നാ​​സ​​റി​​നാ​​ണ് ഞാ​​യ​​റാ​​ഴ്ച ന​​റു​​ക്കെ​​ടു​​ത്ത അ​​ക്ഷ​​യ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 70 ല​​ക്ഷം രൂ​​പ ല​​ഭി​​ച്ച​​ത്. 

മു​​ണ്ട​​ക്ക​​യം പു​​ത്ത​​ൻ​​ച​​ന്ത​​യി​​ലു​​ള്ള മാ​​താ ല​​ക്കി സെ​​ന്‍റ​​റി​​ൽ നി​​ന്നെ​​ടു​​ത്ത എ​​സി 592783 എ​​ന്നാ ടി​​ക്ക​​റ്റാ​​ണ് ഷ​​ഹ​​ന​​യ്ക്ക് ഭാ​​ഗ്യം നേ​​ടി​​ക്കൊ​​ടു​​ത്ത​​ത്. കി​​ട​​പ്പാ​​ടം പ​​ണ​​യ​​പ്പെ​​ടു​​ത്തി എ​​ടു​​ത്ത ലോ​​ൺ എ​​ങ്ങ​​നെ തി​​രി​​ച്ച​​ട​​യ്ക്കു​​മെ​​ന്ന് ക​​രു​​തി​​യി​​രി​​ക്കു​​മ്പോ​​ഴാ​​ണ് ഭാ​​ഗ്യ​​ദേ​​വ​​ത​​യു​​ടെ ക​​ടാ​​ക്ഷം ലോ​​ട്ട​​റി​​യു​​ടെ രൂ​​പ​​ത്തി​​ൽ എ​​ത്തി​​യ​​ത്.

ഒ​​ന്നാം സ​​മ്മാ​​നം തേ​​ടി​​യെ​​ത്തി​​യ​​തി​​ൽ ദൈ​​വ​​ത്തി​​ന് ന​​ന്ദി പ​​റ​​യു​​ക​​യാ​​ണ് ഷ​​ഹ​​ന. ഡ്രൈ​​വ​​റാ​​യ സു​​ധീ​​റാ​​ണ്  ഭ​​ർ​​ത്താ​​വ്. അ​​ഫ്രീ​​ദ് അ​​ലി, അ​​ർ​​ഷി​​ദ് അ​​മി, അ​​ൽ​​ഫി​​യ മെ​​ഹ​​റി​​ൻ എ​​ന്നി​​വ​​രാ​​ണ് മ​​ക്ക​​ൾ. 

Related posts

Leave a Comment