ഷാ ആലം: ഇന്ത്യയുടെ സൈന നെഹ്വാള് മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിയില്‍. തായ്ലന്‍ഡിന്റെ പോണ്ടിപ്പ് ബുറാനപ്രസേര്ട്സുകിനെ മൂന്നു സെറ്റു നീണ്്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ലോക എട്ടാം നമ്പറായ സൈന സെമിയില്‍ ഇടംപിടിച്ചത്. സ്കോര്‍: 19-21, 21-14, 21-14. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചടിച്ചാണു സൈന അവസാന നാലിലെത്തിയത്. അവസാന എട്ടു മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും വിജയം സൈനയ്ക്കായിരുന്നു. സെമിയില്‍ തായവാന്റെ തായ് സു യിംഗാണു സൈനയുടെ എതിരാളി.അതേസമയം, ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി.
സൈന നെഹ്വാള് മലേഷ്യന്‍ ഓപ്പണ്‍ സെമിയില്‍
