സുജിത്തിന്റെ മരണത്തിന്റെ ആഘാതം മാറുംമുമ്പേ വീ​ണ്ടും കു​ഴ​ൽ​ക്കി​ണ​ർ അ​പ​ക​ടം! അ​ഞ്ചു​വ​യ​സു​കാ​രി​ കു​ഴ​ൽ​ക്കി​ണ​റി​ൽ; കു​ട്ടി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ത​ല​കീ​ഴാ​യി

ന്യൂ​ഡ​ൽ​ഹി: കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ ആഘാതം മാറുംമു​ന്പേ വീ​ണ്ടും മ​റ്റൊ​രു കു​ഴ​ൽ​ക്കി​ണ​ർ അ​പ​ക​ടം. ഹ​രി​യാ​ണ ക​ർ​ണാ​ലി​ലെ ഗ​രൗ​ന്ധ​യി​ലാ​ണ് അപകടമുണ്ടായത്.

ഗ​രൗ​ന്ധ ഹ​ർ​സി​ങ്പു​ര ഗ്രാ​മ​ത്തി​ലെ ശി​വാ​നി​യെ​ന്ന അ​ഞ്ചു​വ​യ​സു​കാ​രി​യാ​ണ് കു​ഴ​ൽ​ക്കി​ണ​റി​നാ​യി എ​ടു​ത്തി​രു​ന്ന കു​ഴി​യി​ൽ വീ​ണ​ത്. ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ​യാ​ണ് സം​ഭ​വം. 20 അ​ടി​യി​ൽ കു​ട​ങ്ങി​യ കു​ട്ടി പി​ന്നീ​ട് അ​ന്പ​ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ത​ല​കീ​ഴാ​യാ​ണ് കു​ട്ടി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

കു​ട്ടി​യു​ടെ കാ​ൽ കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. കു​ട്ടി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ രാ​വി​ലെ​യും തു​ട​രു​ക​യാ​ണെ​ന്ന് വാ​ർ​ത്താ​ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. കു​ട്ടി​ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കു​ന്നു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന രം​ഗ​ത്തു​ണ്ട്.

ഒ​ക്ടോ​ബ​ർ 25-നാ​ണ് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ നാ​ടു​കാ​ട്ടു​പ്പെ​ട്ടി​യി​ൽ സു​ജി​ത് വി​ൽ​സ​ണ്‍ എ​ന്ന ര​ണ്ടു​വ​യ​സ്സു​കാ​ര​ൻ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ​ത്. 25-ന് ​വൈ​കി​ട്ട് കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ നാ​ലു​ദി​വ​സ​ത്തോ​ളം നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ശ്ര​മ​ങ്ങ​ളെ​ല്ലാം വി​ഫ​ല​മാ​വു​ക​യാ​യി​രു​ന്നു.

സ​മാ​ന്ത​ര​മാ​യി കു​ഴി​യെ​ടു​ത്ത് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് നൂ​റ​ടി​യോ​ളം താ​ഴ്ച​യി​ൽ വീ​ണ കു​ട്ടി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 29-ന് ​പു​ല​ർ​ച്ചെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts