പ്രിയ വാര്യരും അഡാറ് ലവും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി മതസംഘടന രംഗത്ത്, സോഷ്യല്‍ മീഡിയയിലും ഒരുകൂട്ടര്‍ പാട്ടിനെതിരേ രംഗത്ത്

സോഷ്യല്‍മീഡിയയിലെ പുതിയ ഹിറ്റാണ് അഡാറ് ലവ് എന്ന ചിത്രവും അതിലെ ഗാനവും. എന്നാല്‍ ഇപ്പോഴിതാ ഒരു മുസ്ലീം സംഘടന തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി രംഗത്തെത്തിയത്. ചിത്രത്തിലെ ഗാനവും അതിലെ ദൃശ്യങ്ങളും മുസ്ലിങ്ങളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഹൈദരാബാദില്‍ പരാതി നല്‍കിയത്. ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്ന പ്രിയ പി വാര്യര്‍ക്കും ഗാനം ഒരുക്കിയ ഷാന്‍ റഹ്മാനുമെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. ഹൈദരാബാദ് യൂത്ത് എന്ന സംഘടനയാണ് പരാതി നല്‍കിയിട്ടുള്ളത്.

ഇന്‍സ്റ്റഗ്രാമില്‍ രണ്ടായിരും ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയുടെ അക്കൗണ്ട് വെറും നാലു ദിവസം കൊണ്ടാണ് 16 ലക്ഷം ഫോളോവേഴ്‌സിനെ സൃഷ്ടിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ കൊണ്ടു തന്നെ മോഹന്‍ലാലിനെയും കടത്തിവെട്ടിയ പ്രിയ ഇന്‍സ്റ്റഗ്രാമിലെ പ്രിയ താരം ഡിക്യുവിനെയും കടത്തി വെട്ടി മുന്നേറുകയായിരുന്നു. മിനിറ്റ് വച്ച് ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം വാട്ട്‌സാപ്പിലും ഫേസ്ബുക്കിലുമൊക്കെ മിന്നും താരമാണ്.

ഷാന്‍ റഹ്മാന്‍ ഇണമിട്ട് വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ ആഡാറ് ഫീലിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ പി.എം.എ ജബ്ബാറിന്റെതാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാലക്കുഴിയാണ് അഡാറ് ലവ് നിര്‍മ്മിക്കുന്നത്.സാരംഗ് ജയപ്രകാശ്, ലിജോ പനാടന്‍ എന്നിവരാണ് അഡാറ് ലവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തൃശൂരിലും ഊട്ടിയിലുമായിട്ടു ചിത്രീകരിക്കുന്ന സിനിമയില്‍ നര്‍മ്മത്തിന്റെയും, പ്രണയത്തിന്റെയും പശ്ചാത്തലത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് അവതരിപ്പിക്കുന്നത്.

Related posts