എ.​ആ​ർ. റ​ഹ്മാ​ന്‍റെ പാ​ട്ടി​ന് പൂ​ച്ച​യു​ടെ ഡാ​ൻ​സ്! വൈറലായി വീഡിയോ

ഓ​മ​നി​ച്ച് വ​ള​ർ​ത്തു​ന്ന പൂ​ച്ച​ക​ളെ​യും നാ​യ്ക്ക​ളെ​യു​മൊ​ക്കെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തും അ​വ​യെ​ക്കൊ​ണ്ട് ഓ​രോ​ന്നു ചെ​യ്യി​ക്കു​ന്ന​തും ചി​ല​ർ​ക്കു ഹ​ര​മാ​ണ്. ‌ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​മു​ണ്ട്.

സാ​രി​യു​ടു​ത്ത് നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന ഒ​രു പൂ​ച്ച​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ന​ർ​ത്ത​കി​യാ​യ പൂ​ച്ച പ​ക്ഷേ, യാ​ഥാ​ർ​ഥ പൂ​ച്ച​യ​ല്ല. “എ​ഐ പൂ​ച്ച’ ആ​ണ്. എ.​ആ​ർ. റ​ഹ്മാ​ൻ സം​ഗീ​ത​ത്തി​ൽ 1999ൽ ​പു​റ​ത്തി​റ​ങ്ങി​യ “താ​ൽ’ എ​ന്ന ചി​ത്ര​ത്തി​ലെ “താ​ൽ സേ ​താ​ൽ…’ എ​ന്ന ഗാ​ന​ത്തി​നാ​ണു പൂ​ച്ച ചു​വ​ടു​വ​യ്ക്കു​ന്നു​ത്. ആ​രെ​യും വി​സ​മ​യി​പ്പി​ക്കു​ന്ന അ​തി​മ​നോ​ഹ​ര ഡാ​ൻ​സ്.

ആ​ധി​യും ചി​ത്രും എ​ന്നു പേ​രു​ള്ള എ​ഐ വീ​ഡി​യോ ക്രി​യേ​റ്റ​ർ​മാ​രാ​ണ് ഓ​ൺ​ലൈ​നി​ൽ ഇ​തു പോ​സ്റ്റ് ചെ​യ്ത​ത്. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഇ​തി​ന​കം വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ‌​സി​ന്‍റെ കാ​ല​മാ​ണി​ത്. എ​ന്തെ​ല്ലാം കാ​ണാ​നി​രി​ക്കു​ന്നു..!

 

Related posts

Leave a Comment