ദേ​വി​കു​ളം എം​എ​ൽ​എ എ. ​രാ​ജ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു; ത​മി​ഴി​ൽ ത​ന്നെ

 

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ളം എം​എ​ൽ​എ എ. ​രാ​ജ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30ന് ​സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​ത്ത​വ​ണ​യും ത​മി​ഴി​ൽ ത​ന്നെ​യാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ.

മേ​യ് 24ന് ​ന​ട​ത്തി​യ സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ അ​പാ​ക​ത ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ. ​രാ​ജ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

എ.​രാ​ജ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മ്പോ​ൾ സ​ഗൗ​ര​വ​മെ​ന്നോ ദൈ​വ​നാ​മ​ത്തി​ലെ​ന്നോ പ​റ​ഞ്ഞി​രു​ന്നി​ല്ല. എ.​രാ​ജ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ സം​ബ​ന്ധി​ച്ച് നി​യ​മ വ​കു​പ്പി​നോ​ട് സ്പീ​ക്ക​ർ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ. ​രാ​ജ​യോ​ട് വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ സ്പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Related posts

Leave a Comment