ചരിത്രത്തില്‍ ആദ്യം! നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം 17-ാം ത​വ​ണ​യും വി​ല കൂ​ട്ടി​; ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​നു 100 ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം 17-ാം ത​വ​ണ​യും വി​ല കൂ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷട്ര, ജ​മ്മു കാ​ഷ്മീ​ർ അ​ട​ക്കം ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​നു ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സെ​ഞ്ചു​റി ക​ട​ന്നു.

കേ​ര​ള​ത്തി​ൽ അ​ട​ക്കം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും പെ​ട്രോ​ൾ വി​ല നൂ​റു രൂ​പ​യി​ലേ​ക്ക് അ​ടു​ത്തു. ഇ​ന്ന​ലെ പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 24 പൈ​സ​യു​മാ​ണു കൂ​ട്ടി​യ​ത്.

കൊ​​​ച്ചിയിൽ പെ​​​ട്രോ​​​ളി​​​ന് 26 പൈ​​​സ​​​യു​​​ടെ​​​യും, ഡീ​​​സ​​​ലി​​​ന് 25 പൈ​​​സ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​വാ​​​ണ് ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ​​​ത്.

ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല 94.87 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 90.25 രൂ​​​പ​​​യു​​​മാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ക​​​ട്ടെ പെ​​​ട്രോ​​​ള്‍ വി​​​ല 96.47 രൂ​​​പ​​​യാ​​​യ​​​പ്പോ​​​ള്‍ ഡീ​​​സ​​​ല്‍ വി​​​ല 91.74 രൂ​​​പ​​​യാ​​​യി.

ക​ഴി​ഞ്ഞ ജ​നു​വ​രി​ക്കു​ശേ​ഷം മാ​ത്രം പെ​ട്രോ​ളി​ന് 10.54 രൂ​പ​യും ഡീ​സ​ലി​ന് 11.89 രൂ​പ​യും കൂ​ട്ടി. ജ​നു​വ​രി ഒ​ന്നി​ന് 79.89 രൂ​പ​യാ​യി​രു​ന്ന ഡീ​സ​ൽ വി​ല ഇ​ന്ന​ലെ 91.78 രൂ​പ​യാ​യി.

രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​റി​ൽ ഇ​ന്ന​ലെ പെ​ട്രോ​ളി​ന് 105.52 രൂ​പ​യും ഡീ​സ​ലി​ന് 98,32 രൂ​പ​യു​മാ​ണു വി​ല. മ​ധ്യ​പ്ര​ദേ​ശി​ലെ അ​നു​പ്പുരി​ൽ പെ​ട്രോ​ളി​ന് 105.18 രൂ​പ​യും ഡീ​സ​ലി​ന് 96.28 രൂ​പ​യും മും​ബൈ​യി​ൽ യ​ഥാ​ക്ര​മം 100.72 രൂ​പ​യും 92.69 രൂ​പ​യു​മാ​ണു പു​തി​യ വി​ല.

കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 18 ദി​വ​സം തു​ട​ർ​ച്ച​യാ​യി മ​ര​വി​പ്പി​ച്ച ഇ​ന്ധ​ന വി​ല​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ് മേയ് നാ​ലു മു​ത​ൽ വീ​ണ്ടും കൂ​ട്ടി​യ​ത്.

അ​ത​തു ദി​വ​സ​ത്തെ ക്രൂ​ഡ് ഓ​യി​ൽ വി​ല നോ​ക്കി എ​ണ്ണ​ക്ക​ന്പ​നി​ക​ളാ​ണ് ഇ​ന്ധ​ന വി​ല നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ത്തി​ന്‍റെ മു​ന​യൊ​ടി​ക്കു​ന്ന​താ​യി​രു​ന്നു വോ​ട്ടെ​ടു​പ്പി​നു മു​ന്പു ര​ണ്ടാ​ഴ്ച തു​ട​ർ​ച്ച​യാ​യി വി​ല​ക​ൾ ഒ​രു പൈ​സ പോ​ലും കൂ​ട്ടാ​തെ മ​ര​വി​പ്പി​ച്ച​ത്.

ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 70 ഡോ​ള​റാ​ണ് ഇ​ന്ന​ല​ത്തെ വി​ല.

കേ​ന്ദ്ര എ​ക്സൈ​സ് നി​കു​തി​ക​ളും സെ​സും സം​സ്ഥാ​ന നി​കു​തി​ക​ളു​മാ​ണ് പെ​ട്രോ​ൾ വി​ല​യു​ടെ 60 ശ​ത​മാ​ന​വും ഡീ​സ​ലി​ന്‍റെ 54 ശ​ത​മാ​ന​വും.

പെ​ട്രോ​ളി​ന് 32.90 രൂ​പ​യും ഡീ​സ​ലി​ന് 31.80 രൂ​പ​യും എ​ക്സൈ​സ് നി​കു​തി കേ​ന്ദ്രം ഈ​ടാ​ക്കു​ന്നു​ണ്ട്. അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും പാ​ച​ക​വാ​ത​ക​ത്തി​നും വി​ല കു​റ​യ്ക്കു​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണ് ഇ​ന്ധ​ന വി​ല കൂ​ടു​ന്ന​തി​നു കാ​ര​ണ​മെ​ന്നും 2013ൽ ​ന​രേ​ന്ദ്ര മോ​ദി ആ​രോ​പി​ച്ചി​രു​ന്നു.

2013ലെ ​ചി​ല്ല​റ വി​ൽ​പ​ന വി​ല​യേ​ക്കാ​ൾ ആ​റുമടങ്ങോളം വ​ർ​ധ​ന​യാ​ണ് ഇ​ന്ത്യ​യി​ലെ​ന്നു പ്ര​മു​ഖ അ​ന്താ​രാഷ്‌ട്ര ധ​ന​കാ​ര്യ മാ​ധ്യ​മ​മാ​യ ബ്ലൂം​ബ​ർ​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

വി​ല തു​ട​ർ​ച്ച​യാ​യി കൂ​ട്ടി​യ​തോ​ടെ ഇ​ന്ത്യ​യി​ലെ പെ​ട്രോ​ളി​യം വി​ല ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തിലേതിനെക്കാൾ ഇ​ര​ട്ടി​യി​ലെ​ത്തി​യെ​ന്നു ബ്ലൂം​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Related posts

Leave a Comment