നിങ്ങളറിയുമോ..! പ്രായം 55-നും 60നും ഇടയിൽ ന​ര​ക​ല​ർ​ന്ന ത​ല​മു​ടി​യും ഇ​ളം റോ​സ് ക​ള​ർ ഷർട്ടും; ട്രെ​യി​നി​ൽ ​നി​ന്ന് മീ​ന​ച്ചി​ലാ​റ്റി​ലേ​ക്കു ചാ​ടി​യ മരിച്ചയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ

കോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് മീ​ന​ച്ചി​ലാ​റ്റി​ലേ​ക്കു ചാ​ടി​യ അ​ജ്ഞാ​ത​ൻ മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.45നു ​കോ​ട്ട​യം പ​ന​യ​ക്ക​ഴി​പ്പ് ഭാ​ഗ​ത്തു മീ​ന​ച്ചി​ലാ​റ്റി​ലാ​ണു സം​ഭ​വം. പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ നി​ന്നും ഒ​രാ​ൾ ആ​റ്റി​ലേ​ക്കു ചാ​ടു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​ർ സം​ഭ​വം ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മീ​ന​ച്ചി​ലാ​റി​ന്‍റെ കു​റു​കെ ചു​ങ്കം പ​ന​യ്ക്ക​ഴ​പ്പ് റെ​യി​ൽ​വേ പാ​ല​ത്തി​ൽ ട്രെ​യി​നെ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ ചാ​ടു​ക​യാ​യി​രു​ന്നു.
ഈ ​സ​മ​യം ആ​റ്റി​ലെ ക​ട​വി​ൽ തു​ണി അ​ല​ക്കി​കൊ​ണ്ടി​രു​ന്ന​വ​രാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​ത്താ​ണ് ഇ​യാ​ൾ വീ​ണ​ത്. അ​ല​ക്കു​കാ​ർ ക​ര​യി​ലേ​ക്കു ക​യ​റാ​ൻ നി​ർ​ദേ​ശി​ച്ചു​വെ​ങ്കി​ല്ലും ഇ​യാ​ൾ വ​ഴ​ങ്ങി​യി​ല്ല.

കു​ടു​ത​ൽ ആ​ഴ​മു​ള്ള ഭാ​ഗ​ത്തേ​ക്ക് പോ​യ ഇ​യാ​ൾ മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണു ആ​റ്റി​ൽ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഉ​ദേ​ശം 55നും 60​നും ഇ​ട​യി​ൽ പ്രാ​യം തോ​ന്നി​ക്കു​ന്ന​യാ​ൾ​ക്കു ന​ര​ക​ല​ർ​ന്ന ത​ല​മു​ടി​യും മീ​ശ​യും വെ​ള്ള​മു​ണ്ടു ഇ​ളം റോ​സ് ക​ള​ർ ഫു​ൾ കൈ ​ഷ​ർ​ട്ടു​മാ​ണു ധ​രി​ച്ചി​രി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts