വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്! ഉച്ചഭക്ഷണം വേണമെങ്കിലും ഇനി ആധാര്‍ കാര്‍ഡ് വേണം; പാചകക്കാര്‍ക്കും സഹായികള്‍ക്കും ആധാര്‍ നിര്‍ബന്ധം

2017march5aadar
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം വേണമെങ്കിലും ഇനി ആ​ധാ​ർ കാ​ർ​ഡ് വേ​ണം. ഇ​തി​നു പു​റ​മേ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള പാ​ച​ക​ക്കാ​ർ​ക്കും സ​ഹാ​യി​ക​ൾ​ക്കും ആ​ധാ​ർ നന്പ ർ നി​ർ​ബ​ന്ധ​മാ​ക്കും. കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വികസന മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​താ​ണു തീ​രു​മാ​നം. കാ​ര്യ​ക്ഷ​മ​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പു വ​രു​ത്താ​നാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ കാര്യത്തിൽ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തെ​ന്നാ​ണു സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ​ബ്സി​ഡി പ​ദ്ധ​തി​ക​ൾ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കും.

ഇ​തു​വ​രെ ആ​ധാ​ർ നന്പർ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് ജൂ​ണ്‍ 30 വ​രെ സ​മ​യം ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്കൂ​ൾ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ലി​റ്റ​റ​സി (ഡി​എ​സ്ഇ​എ​ൽ) വ്യ​ക്ത​മാ​ക്കി. ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സ​ബ്സി​ഡി പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണം അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ കൈ​ക​ളി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നാ​ണ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം രാ​ജ്യ​ത്തെ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും അ​യ​ച്ചി​ട്ടു​ണ്ട്. സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷം പാ​കം ചെ​യ്യു​ക​യും വി​ള​ന്പു​ക​യും ചെ​യ്യു​ന്ന​വ​രും ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം പ​റ്റു​ന്ന​വ​രാ​യ​തു​കൊ​ണ്ടാ​ണ് അ​വ​ർ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts