സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​സ​ന്ദേ​ശവും ഭീഷണയും; മാനഹാനി ഭയന്ന് വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്


കോ​ഴി​ക്കോ​ട്: സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ പേ​രി​ല്‍ ലാ​പ്‌​ടോ​പ്പി​ല്‍ വ്യാ​ജ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഭ​യ​ന്ന് വി​ദ്യാ​ര്‍​ഥി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി എ​ഴു​തി​വ​ച്ച ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​തേ​ത്തുട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഹ​യ​ര്‍ െസ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി ആ​ദി​നാ​ഥാ​ണ് (16) ക​ഴി​ഞ്ഞ ദി​വ​സം ചേ​വാ​യൂ​രി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ല്‍​വ​ച്ച് ലാ​പ്‌​ടോ​പി​ല്‍ സി​നി​മ കാ​ണു​ന്ന​തി​നി​ട​യി​ല്‍ 33,900 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശം വ​രി​ക​യാ​യി​രു​ന്നു.

നാ​ഷ​ണ​ല്‍ ക്രൈം ​റെ​ക്കോ​ഡ്‌​സ് ബ്യൂ​റോ​യോ​ട് (എ​ന്‍​സി​ആ​ര്‍​ബി) സാ​ദൃ​ശ്യ​മു​ള്ള സൈ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ഹാ​ക്ക​ര്‍ വി​ദ്യാ​ര്‍​ഥി​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ബ്രൗ​സ​ര്‍ ലോ​ക്ക് ചെ​യ്‌​തെ​ന്നും ക​മ്പ്യൂ​ട്ട​ര്‍ ലോ​ക്ക് ചെ​യ്‌​തെ​ന്നു​മു​ള്ള സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് എ​ന്‍​സി​ആ​ര്‍​ബി​യു​ടെ​തി​നു സ​മാ​ന​മാ​യ സ്‌​ക്രീ​ന്‍ ക​ംപ്യൂ​ട്ട​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​

എ​ന്‍​സി​ആ​ര്‍​ബി​യു​ടെ സ​ര്‍​ക്കാ​ര്‍ മു​ദ്ര​യും ഇ​തി​ലു​ണ്ടാ​യി​രു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യ സൈറ്റി​ലാ​ണ് ക​യ​റി​യ​തെ​ന്നും പ​ണം ത​ന്നി​ല്ലെ​ങ്കി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​മെ​ന്നും ലാ​പ്‌​ടോ​പ്പി​ല്‍ സ​ന്ദേ​ശം വ​ന്നു.​

പോ​ലീ​സ് വീ​ട്ടി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ര​ണ്ടു വ​ര്‍​ഷം ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും ഭീ​ഷ​ണി​യു​ണ്ടാ​യി. ഇ​തെ​ല്ലാം വാ​യി​ച്ച​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി ഭ​യ​പ്പെ​ട്ടു.

മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തെ​തു​ട​ര്‍​ന്ന് ആ​ദി​നാ​ഥ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.​സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

ചി​ങ്ങ​പു​രം സി​കെ​ജി​എം​എ​ച്ച്എ​എ​സ്എ​സി​ല്‍ ക്‌​ളാ​ര്‍​ക്കാ​യ ക​മ​നീ​ഷ് എ​ട​ക്കു​ടി​യു​ടെ​യും വ​ള്ളി​ക്കു​ന്ന് സി​ബി​എ​ച്ച്എ​സ്എ​സിെ​ല അ​ധ്യാ​പി​ക വി​ദ്യ കൈ​പ്പ​ശശേരി​യു​ടെ​യും മ​ക​നാ​ണ് ആ​ദി​നാ​ഥ്. സ​ഹോ​ദ​ര​ന്‍: ആ​രു​ണ്‍ (വി​ദ്യാ​ര്‍​ഥി).

Related posts

Leave a Comment