ഇനി ഒരുത്തനും ഒരു മനുഷ്യന്‍റേയും ജീവിതം വച്ച് സാഹിത്യം കളിക്കരുത്, ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യന്‍ കോടികളുടെ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്; ആടുജീവിതം വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു; ഹരീഷ് പേരടി

ആ​ടു​ജീ​വി​തം നോ​വ​ലി​നെ​തി​രേ ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. നോ​വ​ലി​നും സി​നി​മ​യ്ക്കും വേ​ണ്ടി ഒ​രു മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തെ ക​ഥ​യെ​ന്ന പി​ൻ​ബ​ല​ത്തോ​ടെ മാ​ർ​ക്ക​റ്റ് ചെ​യ്യു​ക​യാ​ണെ​ന്നും നോ​വ​ൽ വാ​യി​ച്ച് അ​ത് വി​ശ്വ​സി​ച്ച പൊ​തു​സ​മൂ​ഹ​ത്തെ​യും ഷു​ക്കൂ​റി​നെ​യും ഒ​രു ഉ​ളു​പ്പു​മി​ല്ലാ​തെ ക​ളി​യാ​ക്കു​ക​യാ​ണെ​ന്നും ഹ​രീ​ഷ് പേ​ര​ടി പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

നോ​വ​ലി​നും സി​നി​മ​ക്കു​വേ​ണ്ടി ഒ​രു മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തെ ന​ട​ന്ന ക​ഥ​യെ​ന്ന പി​ൻ​ബ​ല​ത്തോ​ടെ മാ​ർ​ക്ക​റ്റ് ചെ​യ്യു​ക. എ​ല്ലാം ക​ഴി​ഞ്ഞ് അ​യാ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ 30% മേ​യു​ള്ളു ബാ​ക്കി​യൊ​ക്കെ ക​ലാ​കാ​ര​ന്റെ കോ​ണോ​ത്തി​ലെ ആ​വി​ഷ്ക്കാ​ര സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്നും..​ആ നോ​വ​ലി​ന്‍റെ പി​ൻ​കു​റി​പ്പി​ൽ വ്യ​ക്ത​മാ​യി എ​ഴു​തി​യ “ക​ഥ​യു​ടെ പൊ​ടി​പ്പും തൊ​ങ്ങ​ലും” വ​ള​രെ കു​റ​ച്ച് മാ​ത്ര​മേ​യു​ള്ളു(10%) എ​ന്ന് വാ​യി​ച്ച് അ​ത് വി​ശ്വ​സി​ച്ച പൊ​തു​സ​മൂ​ഹ​ത്തെ​യും ആ ​മ​നു​ഷ്യ​നെ​യും ഒ​രു ഉ​ളു​പ്പു​മി​ല്ലാ​തെ ക​ളി​യാ​ക്കു​ക.

ഈ ​സാ​ഹി​ത്യ സ​ർ​ക്ക​സ്സ് ക​മ്പ​നി ഒ​രു മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും ന​ട​ക്കാ​ത്ത മ​നു​ഷ്യ​വി​രു​ദ്ധ​വും മൃ​ഗ​വി​രു​ദ്ധ​വു​മാ​യ ഒ​രു കാ​ര്യം വെ​ച്ചാ​ണ് വി​ൽ​പ്പ​ന​യു​ടെ ഈ ​ഊ​ഞ്ഞാ​ലാ​ട്ടം ന​ട​ത്തി​യെ​തെ​ന്ന് അ​റി​യു​മ്പോ​ൾ ഈ ​നോ​വ​ൽ വാ​യി​ച്ച് സ​മ​യം ക​ള​ഞ്ഞ​തി​ൽ ഞാ​ൻ ല​ജ്ജി​ക്കു​ന്നു.

ഷൂ​ക്കൂ​ർ ഇ​ക്കാ നി​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ ക​ഫീ​ൽ ഒ​രു അ​റ​ബി​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന​ത്തെ നി​ങ്ങ​ളു​ടെ ക​ഫീ​ൽ ഒ​രു മ​ല​യാ​ള സാ​ഹി​ത്യ​കാ​ര​നാ​ണ്. നി​ങ്ങ​ളു​ടെ ആ​ട് ജീ​വി​തം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്ന് പ​റ​യാ​ൻ സ​ങ്ക​ട​മു​ണ്ട്. ക്ഷ​മി​ക്കു​ക.

ഈ ​വൃ​ത്തി​കേ​ടി​ന് പ​രി​ഹാ​ര​മാ​യി ഈ ​മ​നു​ഷ്യ​ൻ കോ​ടി​ക​ളു​ടെ പ്ര​തി​ഫ​ലം അ​ർ​ഹി​ക്കു​ന്നു​ണ്ട് എ​ന്ന് ത​ന്നെ​യാ​ണ് എ​ന്‍റെ പ​ക്ഷം..​ഒ​രു മ​നു​ഷ്യ​ന്‍റേ​യും ജീ​വി​തം വ​ച്ച് ഇ​നി ഒ​രു​ത്ത​നും സാ​ഹി​ത്യം ക​ളി​ക്കാ​തി​രി​ക്കാ​ൻ അ​ത് ഒ​രു മാ​തൃ​ക​യാ​വ​ണം. ഷു​ക്കൂ​റി​നോ​ടൊ​പ്പം.

Related posts

Leave a Comment