നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു. ഈ മാസം 24ന് വടക്കാഞ്ചേരിയില് വച്ചാണ് വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമാണ്. മലര്വാടി ആര്ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് അപർണ അഭിനയ രംഗത്ത് എത്തുന്നത്. ഈ ചിത്രത്തിൽ അപർണയ്ക്കൊപ്പം ദീപക് പറമ്പോലും അഭിനയിച്ചിരുന്നു.

തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി ടെക്ക്, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ദീപക് അഭിനയിച്ച ചിത്രങ്ങൾ. ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ തുടങ്ങിവർ അണിനിരക്കുന്ന ‘വര്ഷങ്ങള്ക്ക് ശേഷം’ ആണ് താരത്തിന്റെ പുതിയ റിലീസ്.


