കീഴ്ക്കോടതികളിൽ നട്ടെല്ലുള്ള ജഡ്ജിമാർ ഇല്ലാതാകുന്നു; തെളിവുകൾ ഇല്ലാതിരുന്നിട്ടും അമീറുൾ ഇസ്‌ലാമിനു വധശിക്ഷ വിധിച്ചത് ജനങ്ങളേയും സർക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടെന്ന് ആളൂർ

കൊച്ചി: കീഴ്ക്കോടതികളിൽ നട്ടെല്ലുള്ള ജഡ്ജിമാർ അപ്രത്യക്ഷരാകുന്നുവെന്ന് ജിഷ വധക്കേസിലെ പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ. വേണ്ടത്ര തെളിവുകൾ ഇല്ലാതിരുന്നിട്ടും അമീറുൾ ഇസ്‌ലാമിനു വധശിക്ഷ വിധിച്ചത് ജനങ്ങളേയും സർക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അമീറുളിനു വധശിക്ഷ വിധിച്ച എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയിലേക്ക് അയച്ചു കൊടുക്കും. അമീറിനു നീതി ലഭിക്കുന്നതിനായി ഏതറ്റം വരെ പോകുമെന്നും ആളൂർ പറഞ്ഞു.

Related posts