ഗുണ്ടാ-ലഹരി മാഫിയ വിളയാട്ടം; ഓപ്പറേഷൻ ആഗ്, ഡി ഹണ്ട്: 81 പേർ അറസ്റ്റിൽ


തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ട​ക​ളെ​യും ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന മാ​ഫി​യ​ക​ളെ​യും പി​ടി​കൂ​ടാ​നാ​യി പോ​ലീ​സ് ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ആ​ഗി​ലും ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ലും 81 പേ​രെ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ക​ഴ​ക്കൂ​ട്ടം, തു​ന്പ, ശ്രീ​കാ​ര്യം, വ​ട്ടി​യൂ​ർ​ക്കാ​വ്, പൂ​ജ​പ്പു​ര, വ​ലി​യ​തു​റ, വ​ഞ്ചി​യൂ​ർ , മ​ണ​ക്കാ​ട് ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 81 പേ​ർ പി​ടി​യി​ലാ​യ​ത്.

അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​കു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ച് ക​രു​ത​ൽ അ​റ​സ്റ്റ് ചെ​യ്തു. നാ​ല് മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം വ​ച്ച​തി​നു ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക​ന്‍റോ​ണ്‍​മെ​ന്‍റ്, ഫോ​ർ​ട്ട്, ശം​ഖു​മു​ഖം, ക​ഴ​ക്കൂ​ട്ടം എ​ന്നീ സ​ബ് ഡി​വി​ഷ​നു​ക​ളി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ഗു​ണ്ട​ക​ളു​ടെ വീ​ടു​ക​ളും ഒ​ളി​ത്താ​വ​ള​ങ്ങ​ളും ക​ണ്ടെ​ത്തി പോ​ലീ​സി​ന്‍റെ ന​ട​പ​ടി .

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി. ​നാ​ഗ​രാ​ജു​വി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഗു​ണ്ട​ക​ളെ​യും ല​ഹ​രി​മാ​ഫി​യ​യെ​യും ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും അ​മ​ർ​ച്ച ചെ​യ്യു​മെ​ന്നും ക​മ്മീ​ഷ​ണ​ർ സി. ​നാ​ഗ​രാ​ജു രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ര​മ​ന​യി​ലെ അ​ഖി​ൽ എ​ന്ന യു​വാ​വി​നെ ഗു​ണ്ടാ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ഗു​ണ്ടാ​വേ​ട്ട​ക്ക് ത​യാ​റെ​ടു​ത്ത​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഓ​പ്പ​റേ​ഷ​ൻ ആ​ഗും ഡി. ​ഹ​ണ്ടും ന​ട​ന്ന് വ​രി​ക​യാ​ണ്.

Related posts

Leave a Comment