ആമിര്‍, തൊഴില്‍പരമായി ഞാന്‍ താങ്കളെ വെറുക്കുന്നു! ‘ദംഗലി ‘നെക്കുറിച്ച് സല്‍മാന്‍ ഖാന്‍

hgfhfആരാധകരുടെ കാത്തിരിപ്പിനോടുവില്‍ ബോളിവുഡ് ഈ വര്‍ഷം ഏറെ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന ആമിര്‍ഖാന്റെ ദംഗല്‍ പുറത്തെത്തി. സമൂഹത്തിന്റെ വ്യത്യസ്ത ചിന്താഗതികളെ വകവയ്ക്കാതെ തന്റെ പെണ്‍മക്കളെ ലോകകായികവേദിയിലെത്തിച്ച ഗുസ്തിപരിശീലകന്‍ മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ ജീവിതകഥയാണ് ദംഗല്‍. ഫോഗട്ട് ആയി വേഷമിടുന്നത് ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ട് ആമിര്‍ ഖാനാണ്.

റിലീസിങ്ങിന് മുന്‍പ് ബോളിവുഡിലെ പ്രമുഖര്‍ക്കായി ബുധനാഴ്ച പ്രത്യേക പ്രിവ്യൂ സംഘടിപ്പിച്ചിരുന്നു. അതോടെ റിലീസിന് മുന്‍പേ ചിത്രത്തിന്റെ റിവ്യൂവും പുറത്തായി. കണ്ടവരും കേട്ടവരുമെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച  പറഞ്ഞത്.

ബോളിവുഡില്‍ ഇതിന് മുമ്പ് ഗുസ്തിക്കാരനായി എത്തിയത് സല്‍മാന്‍ ഖാനായിരുന്നു. സുല്‍ത്താന്‍ അലി ഖാനിലായിരുന്നു സല്‍മാന്‍ ഗുസ്തിക്കാരമായി എത്തിയത്. ജൂലൈ 6ന് തിയേറ്ററുകളിലെത്തിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു.

തനിക്ക് ശേഷം ഗുസ്തിക്കാരനായി ആമിര്‍ സ്‌ക്രീനിലെത്തിയപ്പോള്‍ സല്‍മാന് എന്താണ് പറയാനുണ്ടാവുക എന്നത് ഏവരും ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന ഒന്നാണ്. കൗതുക ഉണര്‍ത്തുന്ന അഭിപ്രായ പ്രകടനവുമായാണ് സല്‍മാന്‍ രംഗത്തെത്തിയിരിക്കുന്നത്. ദംഗലിനെക്കുറിച്ച് സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചത് ഇപ്രകാരമാണ്:

‘ എന്റെ കുടുംബം ഇന്ന് വൈകിട്ട് ദംഗല്‍ കണ്ടു. സുല്‍ത്താനേക്കാള്‍ മികച്ച ചിത്രമാണ് ദംഗല്‍ എന്നാണ് അവരുടെ അഭിപ്രായം. ആമിര്‍, വ്യക്തിപരമായി എനിക്ക് താങ്കളോട് സ്‌നേഹമാണ്. എന്നാല്‍ പ്രൊഫഷണലായി എനിക്ക് താങ്കളോട് വെറുപ്പാണ്.’

തമാശ കലര്‍ത്തിയ സല്‍മാന്റെ അഭിപ്രായത്തിനുള്ള മറുപടിയുമായി ആമിറും രംഗത്തെത്തി. ‘ നിങ്ങളുടെ വെറുപ്പില്‍ എനിക്ക് സ്‌നേഹം മാത്രമേ അനുഭവപ്പെടുന്നുള്ളു ‘ എന്നാണ് ആമിര്‍ പറഞ്ഞത്.

ഏതായാലും ഇരുവരുടെയും ട്വീറ്റുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Related posts