പാപ്പാൻ മർദിച്ചു, എഴുന്നള്ളിപ്പിനിടെ ആനകൾ ഇടഞ്ഞോടി; സംസ്ഥാന പാതയിലൂടെ ഓടിയത് കി​ലോ​മീ​റ്റ​റു​ക​ളോ​ളം; ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം തളച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ശ്വ​നാ​ഥ​പു​രം ക്ഷേ​ത്ര​ത്തി​ലെ ഷ​ഷ്ഠി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ഴു​ന്ന​ള്ളി​പ്പി​നെ​ത്തി​യ ആ​ന​ക​ൾ ഇ​ട​ഞ്ഞു. ഇ​ന്ന് രാ​വി​ലെ ആ​റി​നാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ലെ എ​ല്ലാ ച​ട​ങ്ങു​ക​ളും പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം ന​ട​പ​ന്ത​ലി​നു സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ന​ക​ളി​ൽ ഒ​ന്നി​നെ പാ​പ്പാ​ന്മാ​ർ അ​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ബ​ഹ​ള​ത്തി​ലാ​ണ് ആ​ന​ക​ൾ ഇ​ട​ഞ്ഞ​ത്.

ഇ​ട​ഞ്ഞ മൂ​ന്നു ആ​ന​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​നെ​യും ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ വ​ച്ച് അ​ൽ​പ്പ സ​മ​യ​ത്തി​ന​കം ത​ള​ച്ച​തി​നാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ ഉ​ഴ​വൂ​ർ ക​ണ്ണ​ൻ എ​ന്ന ആ​ന ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നും കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ ഓ​ടു​ക​യാ​യി​രു​ന്നു. ന​ട​വ​ര​ന്പി​ലെ​ത്തി​യ ആ​ന ക​ല്ലം​കു​ന്ന്, വ​ഴി​ക്കി​ലി​ച്ചി​റ, കൊ​റ്റ​നെ​ല്ലൂ​ർ ആ​ക്കം​പി​ള്ളി പൊ​ക്കം വ​ഴി​യാ​ണ് ഓ​ടി​യ​ത്.

വ​ഴി​ക്കി​ലി​ച്ചി​റ​യ്ക്കു സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ ആ​ന​യെ ത​ള​ച്ചു. തൃ​ശൂ​രി​ൽ നി​ന്നും എ​ത്തി​യ എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​ലെ പ​ത്തു പേ​ർ ചേ​ർ​ന്നാ​ണ് ആ​ന​യെ ത​ള​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട സി​ഐ പി.​ആ​ർ. ബി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട, ആ​ളൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.

ആ​ന​യു​ടെ ഒ​ന്നാം പാ​പ്പാ​ന് തു​ന്പി​കൈ കൊ​ണ്ട് അ​ടി​യേ​റ്റു. റോ​ഡി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഓ​ടി​യ ആ​ന​യെ ഇ​ന്ന് രാ​വി​ലെ 8.45 ടെ​യാ​ണ് ത​ള​ച്ച​ത്.

Related posts

Leave a Comment