അ​ഴീ​ക്കോ​ട്-​മു​ന​മ്പം ജ​ങ്കാ​ർ സർവീസ് മുടങ്ങിയിട്ട് ഒന്നേമുക്കാൽ വർഷം; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരേ യാത്രക്കാരുടെ പ്രതിഷേധം

വൈ​പ്പി​ൻ: ജെ​ട്ടി​യി​ൽ നാ​ലു​കു​റ്റി​ക​ൾ ത​റ​യ്ക്കു​ന്ന​തി​നാ​യി അ​ഴീ​ക്കോ​ട്-​മു​ന​ന്പം ജ​ങ്കാ​ർ സ​ർ​വീ​സ് നി​ർ​ത്തിച്ചി​ട്ട് ഒ​ന്നേ​മു​ക്കാ​ൽ വ​ർ​ഷം. സ​ർ​വീസ് പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. മു​ന​ന്പം-​അ​ഴീ​ക്കോ​ട് മ​ത്സ്യ​മേ​ഖ​ല​യ്ക്കാ​ണ് ഇ​ത് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.

ജ​ങ്കാ​ർ വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​മ​റി​യാ​തെ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട തൃ​ശൂ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് വി​വി​ധ കോ​ണു​ക​ളി​ൽനി​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ഴീ​ക്കോ​ട് ജ​ങ്കാ​ർ ജെ​ട്ടി​യി​ലെ നാ​ലു കു​റ്റി​ക​ൾ ബാ​ർ​ജ് ഇ​ടി​ച്ച് ത​ക​രാ​റി​ലാ​യ​തി​നാ​ൽ ഇ​വ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ് 38 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ദ്ധ​തി തു​ക ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ ഓ​ണ്‍ ഫ​ണ്ടി​ൽ നി​ന്നു ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് സ​മ്മ​തി​ക്കു​ക​യും ചെ​യ്തു​വ​ത്രേ. ഇ​തു​പ്ര​കാ​രം ഒ​രാ​ൾ ക​രാ​റെ​ടു​ത്തി​രു​ന്നെ​ങ്കി​ലും വ​ർ​ക്ക് ഏ​റ്റെ​ടു​ക്കാ​തെ മു​ങ്ങി​യെ​ന്നാ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്.

പു​തി​യ ക​രാ​റു​കാ​ര​ൻ വ​രു​മെ​ന്നും ഇ​വ​ർ സൂ​ചി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും കു​റ്റി​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ആ​രും എ​ത്തി​യി​ല്ല. നാ​ലു​കു​റ്റി​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ഒ​ന്നേ​മു​ക്കാ​ൽ വ​ർ​ഷ​ത്തോ​ള​മാ​യി ഒ​രു പൊ​തു സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച് ജ​ന​ങ്ങ​ളെ ക​ഷ്ട​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

എ​റ​ണാ​കു​ളം-​തൃ​ശൂ​ർ ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ൾ ത​മ്മി​ൽ എ​ളു​പ്പ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​നും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​ത്സ്യ​വു​മാ​യി വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​നു​മു​ള്ള ഒ​രു മാ​ർ​ഗ​മാ​ണ് മു​ന​ന്പം-അ​ഴീ​ക്കോ​ട് ജ​ങ്കാ​ർ സ​ർ​വീ​സ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​ട്ട​ന​വ​ധി യാ​ത്ര​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി അ​ഴി​മു​ഖം മു​റി​ച്ച് യാ​ത്ര​ചെ​യ്യാ​നും ജ​ങ്കാ​ർ സ​ർ​വീ​സ് ആ​ണ് ആ​ശ്ര​യം.
സ​ർ​വീ​സ് നി​ല​ച്ച​തോ​ടെ ക​രാ​റു​കാ​ര​ന് ഇ​വി​ടെ ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്താ​ൻ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ടൂ​റി​സ്റ്റ് സ​ർ​വീ​സി​നു ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ട്ടാ​ണ് അ​ഴി​മു​ഖം മു​റി​ച്ചു​ള്ള ഫെ​റി സ​ർ​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Related posts

Leave a Comment