കട്ടൻകാപ്പിയിലെ സ്പെഷലുമായി അബ്ദുൾ സലാം..!  അഞ്ചുരൂപയ്ക്ക് കാപ്പിയും കടിയുമായി ബീച്ചിൽ കസ്റ്റംസ് റോഡിലെ കാപ്പിക്കട; ഈ വിലയ്ക്കും തനിക്ക് ലാഭമെന്ന് കടയുടമ

കോ​ഴി​ക്കോ​ട്: ക​ട്ട​ന്‍ കാ​പ്പി സ്‌​പെ​ഷ​ലാ​ക്കി​യ ക​ട​യാ​ണ് ബീ​ച്ചി​ല്‍ ക​സ്റ്റം​സ്റോ​ഡി​ലെ അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ ചാ​യ​ക്ക​ട. ചാ​യ​യ്ക്ക് പ​ക​രം ക​ട്ട​ന്‍ കാ​പ്പി​യാ​ണ് ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത. ഇ​വി​ട​ത്തെ ക​ട്ട​ന്‍ കാ​പ്പി പ്ര​സി​ദ്ധ​മാ​യ​തി​നാ​ല്‍ കാ​പ്പി​പ്പീ​ടി​ക എ​ന്നാ​ണ് പ​ഴ​മ​ക്കാ​ര്‍ ക​ട​യെ വി​ളി​ച്ചി​രു​ന്ന​ത്.

ത​ല​മു​റ​ക​ൾ​ക്ക് കാ​പ്പി​യും പ​ല​ഹാ​ര​വും കു​റ​ഞ്ഞ​വി​ല​ക്ക് ന​ൽ​കി​വ​ന്ന ക​പ്പി​പ്പീ​ടി​ക​യി​ൽ ന​വീ​ക​രി​ച്ച​പ്പോ​ഴും വി​ല പ​ഴ​യ​ത് ത​ന്നെ. കാ​പ്പി​ക്കും പ​ല​ഹാ​ര​ത്തി​നും കൂ​ടി പ​ത്ത് രൂ​പ​മാ​ത്രം. ക​സ്റ്റം​സ്റോ​ഡി​ൽ ജോ​സ​ഫ്റോ​ഡ് ജം​ഗ്ഷ​നി​ലാ​ണ് ക​ട. അ​ഞ്ച് രൂ​പ​ക്ക് കാ​പ്പി​യും അ​ഞ്ച് രൂ​പ​യ്ക്ക് പ​ല​ഹാ​ര​വും ഇ​വി​ടെ നി​ന്ന് ല​ഭി​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ല​ഭി​ക്കു​ന്ന മ​ധു​ര​മി​ല്ലാ​ത്ത മ​ട​ക്ക് എ​ന്ന പ​ല​ഹാ​രം ഇ​വ​രു​ടെ പ്ര​ധാ​ന​വി​ഭ​വ​മാ​ണ്. മു​ന്പ് ഒ​രു രൂ​പ​യ്ക്ക് കാ​പ്പി​യും മ​ട​ക്കും ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ഞ്ച് രൂ​പ​മാ​ത്രം.

ന​ഗ​ര​ത്തി​ൽ പ​ത്തു രൂ​പ​യ്ക്ക് ചാ​യ ല​ഭി​ക്കാ​ത്ത​പ്പോ​ഴാ​ണ് ഇ​വി​ടെ വി​ല​കു​റ​ച്ച് വി​ൽ​കു​ന്ന​ത്. ഇ​പ്പോ​ൾ ആ​ധു​നി​ക ബേ​ക്ക​റി​യു​ടെ രൂ​പ​ത്തി​ലേ​ക്ക് മാ​റി ന​വീ​ക​രി​ച്ച​പ്പോ​ഴും വി​ല​വ​ർ​ധ​ന​വ് വ​രു​ത്താ​തെ നോ​ക്കാ​ൻ ഉ​ട​മ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന വി​ഭ​വ​മാ​യ മ​ട​ക്കി​നോ​ടൊ​പ്പം മ​റ്റ് എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ളും ല​ഭി​ക്കും.​ബോ​ണ്ട, ഉ​ള്ളി​വ​ട, ക​ല്ലു​മ്മ​ക്കാ​യ പൊ​രി​ച്ച​ത്, നെ​യ് വ​ട തു​ട​ങ്ങി എ​ല്ലാ പ​ല​ഹാ​ര​ങ്ങ​ൾ​ക്കും അ​ഞ്ച് രൂ​പ മാ​ത്രം.​

നേ​ര​ത്തെ കാ​പ്പി​യി​ൽ ശ​ർ​ക്ക​ര​യാ​യി​രു​ന്നു മ​ധു​ര​ത്തി​ന്നാ​യി ചേ​ർ​ത്തി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​ത് പ​ഞ്ച​സാ​ര​യാ​യി എ​ന്ന് മാ​ത്രം. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പാ​ർ​സ​ൽ കൊ​ണ്ട് പോ​കാ​ൻ വ​രു​ന്ന​വ​രു​ടെ തി​ര​ക്കാ​ണി​വി​ടെ. വീ​ടു​ക​ളി​ൽ പ​ല​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നേ​ക്കാ​ൾ ലാ​ഭ​മാ​ണ് ഇ​വി​ടെ നി​ന്നും വാ​ങ്ങു​ന്ന​തെ​ന്ന് സ്ഥി​ര​മാ​യി വാ​ങ്ങു​ന്ന​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് ഇ​വി​ടെനി​ന്നും കൊ​ണ്ട് പോ​യി വി​ല്പ​ന ന​ട​ത്തു​ന്ന​തും പ​തി​വാ​ണ്. ഏ​താ​യാ​ലും വി​ല​കു​റ​ച്ച് വി​ല്പ​ന ന​ട​ത്തി​യി​ട്ടും സ്ഥാ​പ​നം ലാ​ഭ​ക​ര​മാ​ണെ​ന്ന് സ​ലാം പ​റ​യു​ന്നു.

ത​യാ​റാ​ക്കി​യ​ത്: പി. ​ഫി​ൽ​ഷ​ർ

 

Related posts