അപ്പുവിന്‍റെ ആദി കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല: സുചിത്ര

അ​ങ്ങ​നെ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൻ പ്ര​ണ​വും മ​ല​യാ​ള സി​നി​മ​യു​ടെ സ്വ​ന്ത​മാ​യി മാ​റി. നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തി​യ ആ​ദി​ക്ക് മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ആ​രാ​ധ​ക​രും സി​നി​മാ​ലോ​ക​വും ന​ൽ​കി​യ​ത്.

താ​ര​പു​ത്ര​നെ​ന്ന നി​ല​യി​ൽ നേ​ര​ത്തെ ത​ന്നെ മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് പ്ര​ണ​വി​ന് ല​ഭി​ച്ചി​രു​ന്ന​ത്. ആ​ദി റി​ലീ​സാ​യ​പ്പോ​ഴും അ​തു തു​ട​രു​ക​യാ​ണ്. പ്രി​വ്യൂ ഷോ​യ്ക്ക് മാ​ത്ര​മ​ല്ല, തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴും സു​ചി​ത്ര​യും മോ​ഹ​ൻ​ലാ​ലും ആ​ദി ക​ണ്ടു. അ​ജോ​യ് വ​ർ​മ​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ഹ​ൻ​ലാ​ൽ മും​ബൈ​യി​ലാ​ണ്. അ​വി​ടെവ​ച്ചാ​ണ് അ​ദ്ദേ​ഹം സി​നി​മ ക​ണ്ട​ത്.

ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രി​ന്‍റെ ഭാ​ര്യ​ക്കൊ​പ്പ​മാ​ണ് സു​ചി​ത്ര സി​നി​മ ക​ണ്ട​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും സു​ചി​ത്ര​യു​ടെ​യും മ​ക​നാ​യ അ​പ്പു ഇ​പ്പോ​ൾ ആ​ദി​യാ​ണ്. ആ​രാ​ധ​ക​ർ മാ​ത്ര​മ​ല്ല, ആ​ദി​യെ​ക്കു​റി​ച്ച് വാ​ചാ​ല​രാ​വു​ന്ന​ത്. പ്ര​ണ​വി​ന്‍റെ അ​മ്മ​യാ​യ സു​ചി​ത്ര​യു​മു​ണ്ട് അ​ക്കൂ​ട്ട​ത്തി​ൽ.

ന​ന്നാ​യി​ട്ടു​ണ്ട്, ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് കാ​ണു​ന്ന​ത്. ഇ​ഷ്ട​പ്പെ​ട്ടു. ക​ണ്ടി​ട്ട് മ​തി​യാ​വു​ന്നി​ല്ല, അ​തോ​ണ്ടാ​ണ് വീ​ണ്ടും കാ​ണു​ന്ന​ത്. നാ​ച്ചു​ല​റാ​യി ചെ​യ്തി​ട്ടു​ണ്ട്. അ​പ്പു അ​വ​നാ​യി​ത്ത​ന്നെ​യാ​ണ്അ ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. അ​വ​ന് താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് സി​നി​മ​യി​ൽ കാ​ണു​ന്ന​ത്-​സു​ചി​ത്ര പ​റ​യു​ന്നു. ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രി​ന്‍റെ ഭാ​ര്യ​ക്കൊ​പ്പം സി​നി​മ കാ​ണാ​നെ​ത്തി​യ സു​ചി​ത്ര​യു​ടെ ഫോ​ട്ടോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​രു​ന്നു.

Related posts