അടയ്ക്കാ രാജു എന്തു കണ്ടുവെന്നാണ് കോടതിയിൽ പറഞ്ഞത് ? സാക്ഷി തെറ്റിച്ചാൽ നമ്മൾ ശരിയാക്കും !

 

ജ​സ്റ്റീ​സ് ഏ​ബ്ര​ഹാം മാ​ത്യു

അ​ട​യ്ക്കാ രാ​ജു എ​ന്തു ക​ണ്ടു​വെ​ന്നാ​ണു കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്? പ്രോ​സി​ക്യൂ​ട്ട​റു​ടെ വി​സ്താ​ര​ത്തി​ൽ (ചീ​ഫ്) സാ​ക്ഷി പ​റ​ഞ്ഞു. ഒ​ന്നാം പ്ര​തി​യും മ​റ്റൊ​രാ​ളും “ടോ​ർ​ച്ച​ടി​ച്ച് സ്റ്റെ​യ​ർ​കേ​സി​ലേ​ക്കു വ​രു​ന്ന​താ​ണു ക​ണ്ട​ത്’’ (പേ​ജ് 3). ഈ ​മൊ​ഴി പ​ല പ്രാ​വ​ശ്യം ആ​വ​ർ​ത്തി​ച്ചു.

ഇ​തു സി​ബി​ഐ​യു​ടെ കേ​സി​നു വി​രു​ദ്ധ​മാ​ണെ​ന്നു പ്രോ​സി​ക്യൂ​ട്ട​ർ​ക്കു മ​ന​സി​ലാ​യി​ല്ലേ? മ​ന​സി​ലാ​യ​ത് ക്രോ​സ് വി​സ്താ​ര​ത്തി​നു​ശേ​ഷം (മൂ​ന്നാം ദി​വ​സം) ആ​ണെ​ന്നു തോ​ന്നു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​തി​നു​ശേ​ഷം നേ​ര​ത്തെ​പ​റ​ഞ്ഞ നി​യ​മ​വി​രു​ദ്ധ​മാ​യ ചോ​ദ്യം അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്.

“ര​ണ്ടു​പേ​ർ ടെ​റ​സി​ൽ നി​ൽ​ക്കു​ന്ന​തു ഞാ​ൻ ക​ണ്ടി​ല്ല’’ എ​ന്നു​റ​പ്പി​ച്ചു പ​റ​ഞ്ഞ (പേ​ജ് 12) സാ​ക്ഷി മൂ​ന്നു വി​സ്താ​ര​ത്തി​ലും പ​റ​ഞ്ഞ​തു ര​ണ്ടു​പേ​ർ ഗോ​വ​ണി ക​യ​റി​പ്പോ​കു​ന്ന​താ​ണു ക​ണ്ട​തെ​ന്നാ​ണ്.


എ​ന്നി​ട്ടും കോ​ട​തി ക​ണ്ടെ​ത്തി​യ​ത് “ര​ണ്ടു​പേ​ർ ടെ​റ​സി​ൽ​നി​ന്നു ടോ​ർ​ച്ച് അ​ടി​ച്ചു പ​രി​സ​രം വീ​ക്ഷി​ക്കു​ന്ന​തു ക​ണ്ടെ​ന്ന് അ​ട​യ്ക്കാ രാ​ജു കോ​ട​തി​യി​ലും അ​തി​നു​മു​ന്പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലും മാ​റ്റം​കൂ​ടാ​തെ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണെ”​ന്നാ​ണ് (വി​ധി- ഖ​ണ്ഡി​ക 126). സാ​ക്ഷി പ​ല പ്രാ​വ​ശ്യം നി​ഷേ​ധി​ച്ച ഒ​രു കാ​ര്യം!

“വി​ശ്വ​സ്ത​ൻ” വീ​ണി​ട്ടും!

അ​ട​യ്ക്കാ രാ​ജു ആ​ദ്യം പ​റ​ഞ്ഞു: ഒ​ന്നാം പ്ര​തി​യെ​യും മ​റ്റൊ​രാ​ളെ​യും ക​ണ്ട​പ്പോ​ൾ​ത​ന്നെ ഞാ​ൻ മോ​ഷ്ടി​ക്കാ​തെ, ര​ണ്ടു വാ​ട്ട​ർ മീ​റ്റ​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​യി (പേ​ജ് 4). ഇ​തു ക്രോ​സ് വി​സ്താ​ര​ത്തി​ല​ല്ല, പ്രോ​സി​ക്യൂ​ട്ട​റു​ടെ വി​സ്താ​ര​ത്തി​ൽ പ​റ​ഞ്ഞ​താ​ണ്.

സാ​ക്ഷി ക്രോ​സ് വി​സ്താ​ര​ത്തി​ൽ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി: കൊ​ക്കോ ചെ​ടി​യി​ൽ ച​വി​ട്ടി മ​തി​ൽ ചാ​ടാ​ൻ ശ്ര​മി​ച്ചി​ല്ല. അ​പ്പോ​ൾ (അ​വി​ടെ?) ഞാ​ൻ നി​ൽ​ക്കു​ന്പോ​ഴാ​ണ് ര​ണ്ടു​പേ​രെ ക​ണ്ട​ത്. 10-20 മി​നി​റ്റ് ഞാ​ന​വി​ടെ നി​ന്നു. കൊ​ക്കോ​യി​ൽ ക​യ​റാ​ൻ എ​നി​ക്ക​വ​സ​രം കി​ട്ടി​യി​ല്ല.

എ​ന്നാ​ൽ, വി​ധി​യി​ൽ കോ​ട​തി പ്ര​ഖ്യാ​പി​ച്ചു: സം​ഭ​വ​ദി​വ​സം സാ​ക്ഷി (രാ​ജു) ഹോ​സ്റ്റ​ലി​ൽ​നി​ന്നു ത​കി​ടു മോ​ഷ്ടി​ച്ച് ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ഷ​മീ​റി​നു വി​റ്റു.

സാ​ക്ഷി രാ​ജു​വി​ന്‍റെ ഈ ​മൊ​ഴി ഷ​മീ​റി​ന്‍റെ മൊ​ഴി​വ​ഴി ഉ​റ​പ്പി​ക്കു​ന്നു (വി​ധി ഖ​ണ്ഡി​ക 138). ടോ​ർ​ച്ചി​ന്‍റെ വെ​ളി​ച്ചം ക​ണ്ട​യു​ട​ൻ മോ​ഷ്ടി​ക്കാ​തെ സ്ഥ​ലം​വി​ട്ടു എ​ന്നാ​ദ്യം പ​റ​ഞ്ഞ രാ​ജു പി​ന്നീ​ടു പ​റ​ഞ്ഞു, പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​ക്കു സൈ​റ​ൺ കേ​ൾ​ക്കു​ന്ന​തു​വ​രെ അ​വി​ടെ പ​മ്മി ഇ​രു​ന്നു​വെ​ന്ന്. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ഞ്ചു​മ​ണി​ക്കു തൊ​ട്ടു​മു​ന്പ് അ​ഭ​യ​യു​ടെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച സം​ഭ​വം ന​ട​ക്കു​ന്പോ​ൾ അ​യാ​ൾ തൊ​ട്ട​ടു​ത്തു​ണ്ട്.

ഒ​ടി​ച്ചു​മ​ട​ക്കി​യി​ട്ടും മു​ദ്ര!

സം​ഭ​വം അ​യാ​ൾ എ​ങ്ങ​നെ അ​റി​യാ​തെ​പോ​യി‍‍? ഇ​തി​നു സി​ബി​ഐ വേ​ണം ഉ​ത്ത​രം പ​റ​യാ​ൻ. ഇ​വി​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യ​തു സാ​ക്ഷി രാ​ജു​വി​ന്‍റെ മൊ​ഴി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട വൈ​രു​ധ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്. മ​റ്റ​ന​വ​ധി വൈ​രു​ധ്യ​ങ്ങ​ളു​ണ്ട്. എ​ന്നി​ട്ടും വി​ധി​യി​ൽ പ​റ​യു​ന്നു ഒ​രു വൈ​രു​ധ്യ​വു​മി​ല്ലെ​ന്ന്.

സം​ഭ​വ​സ​മ​യം ഒ​ന്നാം​പ്ര​തി വൈ​ദി​ക​നെ ഹോ​സ്റ്റ​ലി​ന്‍റെ ടെ​റ​സി​ൽ ക​ണ്ടു​വെ​ന്നു സി​ബി​ഐ ഭാ​ഷ്യം. അ​തു തെ​ളി​യി​ക്കാ​ൻ അ​വ​ർ കൊ​ണ്ടു​വ​ന്ന​തും കേ​സി​ലെ ന​ക്ഷ​ത്ര​സാ​ക്ഷി​യു​മാ​യ അ​ട​യ്ക്കാ രാ​ജു​ത​ന്നെ പൊ​ളി​ച്ചു​മ​ട​ക്കി കൈ​യി​ൽ​കൊ​ടു​ത്തു.

ക്രോ​സ് വി​സ്താ​രം ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ പോ​ലും ഇ​യാ​ളു​ടെ മൊ​ഴി ത​ള്ളേ​ണ്ട​താ​യി​രു​ന്നു. എ​ന്നി​ട്ടു വി​ധി​യി​ൽ ആ ​ഭാ​ഷ്യം സ​ത്യ​മാ​യി അം​ഗീ​ക​രി​ച്ചു മു​ദ്ര​ന​ൽ​കി. അ​ത് ഒ​ന്നാം പ്ര​തി​ക്കെ​തി​രാ​യ ഉ​ത്ത​ര​വി​ന് അ​ടി​സ്ഥാ​ന​മാ​ക്കി.

ക​ള​ർ​കോ​ടി​ന്‍റെ യ​ഥാ​ർ​ഥ നി​റം!

ഒ​ന്നാം​പ്ര​തി വൈ​ദി​ക​നെ​തി​രേ സി​ബി​ഐ നി​ര​ത്തി​യ അ​ടു​ത്ത തെ​ളി​വ് അ​ദ്ദേ​ഹം ക​ള​ർ​കോ​ട് വേ​ണു​ഗോ​പാ​ല​നോ​ടു (pw- 6) കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വ​സ്തു​ത​ക​ൾ തു​റ​ന്നു​സ​മ്മ​തി​ച്ചു എ​ന്നാ​ണ്.

അ​ത് ഇ​താ​ണ്: വൈ​ദി​ക​ൻ പ​റ​ഞ്ഞു, ത​നി​ക്ക് ഒ​ര​ബ​ദ്ധം പ​റ്റി​പ്പോ​യി; താ​നും ക​ന്യാ​സ്ത്രീ​യും തെ​റ്റാ​യ ബ​ന്ധ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ‘വി​ശ്വ​സ്ത​നാ​യ’ സാ​ക്ഷി​യാ​യ​തു​കൊ​ണ്ട് അ​യാ​ളു​ടെ മൊ​ഴി​യും വി​ധി​യി​ൽ സ്വീ​ക​രി​ച്ചു.

ഇ​യാ​ളു​ടെ മൊ​ഴി സ​ത്യ​മാ​ണെ​ന്നു വി​ശ്വ​സി​ച്ചാ​ൽ​പോ​ലും ഇ​തി​നു കേ​സു​മാ​യി എ​ന്തു ബ​ന്ധ​മാ​ണു​ള്ള​ത്? ഇ​ത് അ​ഭ​യ​യു​ടെ മ​ര​ണ​വു​മാ​യി എ​ങ്ങ​നെ ബ​ന്ധി​ക്കും? യാ​ഥാ​ർ​ഥ്യം പ​റ​ഞ്ഞാ​ൽ ഇ​യാ​ളു​ടെ മൊ​ഴി നി​യ​മ​പ്ര​കാ​രം അ​പ്ര​സ​ക്ത​മാ​യ​തു​കൊ​ണ്ട് അ​നു​വ​ദി​നീ​യ​മാ​യി​രു​ന്നി​ല്ല.


വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ചാ​ല​ക്കു​ടി​യി​ലെ ഒ​രു വൈ​ദി​ക​നെ​തി​രേ പോ​ലീ​സ് ഒ​രു കേ​സെ​ടു​ത്തു. സു​പ്രീം​കോ​ട​തി അ​തു റ​ദ്ദു​ചെ​യ്തു. അ​തി​നു​ശേ​ഷം ക​ള​ർ​കോ​ട് വേ​ണു​ഗോ​പാ​ല​ൻ ചാ​ല​ക്കു​ടി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​തേ​കാ​ര്യം സം​ബ​ന്ധി​ച്ച് ഒ​രു സ്വ​കാ​ര്യ അ​ന്യാ​യം കൊ​ടു​ത്തു.

അ​ന്ന​ത്തെ മ​ജി​സ്ട്രേ​റ്റ് ച​ന്ദ്ര​ശേ​ഖ​ര​ൻ അ​തു നി​ല​നി​ൽ​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞു തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ത​ള്ളി. എ​ന്നാ​ൽ, വേ​ണു​ഗോ​പാ​ല​ൻ ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് അ​നു​കൂ​ല​മാ​യി വി​ധി സ​ന്പാ​ദി​ച്ചു.


എ​ന്നാ​ൽ, വീ​ണ്ടും കേ​സ് സു​പ്രീം കോ​ട​തി​യി​ൽ എ​ത്തി​യ​പ്പോ​ൾ കോ​ട​തി വേ​ണു​ഗോ​പാ​ല​നോ​ടു നേ​രി​ട്ടു ഹാ​ജ​രാ​വാ​ൻ വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നു പ​റ​യു​ന്നു. അ​പ​ക​ടം മ​ണ​ത്ത​റി​ഞ്ഞ വേ​ണു​ഗോ​പാ​ല​ൻ ഉ​ട​ൻ​ത​ന്നെ പ​രാ​തി നി​രു​പാ​ധി​കം പി​ൻ​വ​ലി​ച്ചു ര​ക്ഷ​പ്പെ​ട്ടു. ക്രോ​സ് വി​സ്താ​ര​ത്തി​ൽ ഇ​ങ്ങ​നെ ഹ​ർ​ജി പി​ൻ​വ​ലി​ച്ച​തു സാ​ക്ഷി സ​മ്മ​തി​ച്ചു.

എ​ന്തൊ​രു അ​വ​കാ​ശ​വാ​ദം!

ഒ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത ചാ​ല​ക്കു​ടി​യി​ലെ ഒ​രു വൈ​ദി​ക​നെ​തി​രേ, ആ​രോ​പി​ക്ക​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത, അ​തി​നെ​ക്കു​റി​ച്ച് നേ​രി​ട്ട് ഒ​രു അ​റി​വു​മി​ല്ലാ​ത്ത വേ​ണു​ഗോ​പാ​ല​ൻ ക്രി​മി​ന​ൽ കേ​സ് കൊ​ടു​ക്കാ​ൻ ത​യാ​റാ​യി, അ​തും സു​പ്രീം​കോ​ട​തി പ​രാ​തി നി​ല​നി​ൽ​ക്കി​ല്ലെ​ന്നു വി​ധി​പ​റ​ഞ്ഞ​തി​നു ശേ​ഷം.

ഇ​യാ​ൾ​ക്ക് ഒ​രു ജോ​ലി​യും ഇ​ല്ലെ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി​യി​ലെ ആ​ദ്യ​വാ​ച​കം​ത​ന്നെ. ഒ​ന്നാം​പ്ര​തി വൈ​ദി​ക​നു​മാ​യി ഈ ​സാ​ക്ഷി​ക്കു മു​ൻ​പ​രി​ച​യം ഇ​ല്ലാ​യി​രു​ന്നു.

പ്ര​തി​ക​ളെ നാ​ർ​ക്കോ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കു​ന്നു​വെ​ന്ന​റി​ഞ്ഞ് ഇ​യാ​ൾ ഒ​ന്നാം പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത 2008 ന​വം​ബ​ർ 11-ാം തീ​യ​തി​ക്ക് ആ​റു മാ​സം മു​ന്പ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ൺ ന​ന്പ​ർ തേ​ടി​പ്പി​ടി​ച്ച് അ​ദ്ദേ​ഹ​വു​മാ​യി കോ​ട്ട​യം ബി​ഷ​പ്സ് ഹൗ​സി​ൽ​വ​ച്ച് ഒ​രു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​പ്പോ​ൾ വൈ​ദി​ക​ൻ വേ​ണു​ഗോ​പാ​ലി​നോ​ടു പ​റ​ഞ്ഞ​ത്രേ: “ഞാ​നും ഒ​രു പ​ച്ച​മ​നു​ഷ്യ​നാ​ണ്; എ​നി​ക്ക് തെ​റ്റു​പ​റ്റി​പ്പോ​യി, ഞാ​നും മൂ​ന്നാം​പ്ര​തി ക​ന്യാ​സ്ത്രീ​യു​മാ​യി തെ​റ്റാ​യ ബ​ന്ധ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.”
കേ​സി​ൽ ഈ ​മൊ​ഴി എ​ങ്ങ​നെ പ്ര​സ​ക്ത​മാ​കു​മെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ല.

വേ​ണു​ഗോ​പാ​ല​ൻ പി​ന്നെ​യും പ​റ​ഞ്ഞു: ഹൈ​ക്കോ​ട​തി​യി​ൽ നാ​ർ​ക്കോ പ​രി​ശോ​ധ​ന​യ്ക്കു​ള്ള ഹ​ർ​ജി​വ​രു​ന്പോ​ൾ ഒ​ന്നാം പ്ര​തി​ക്കു​വേ​ണ്ടി ഒ​രു ത​ട​സ​ഹ​ർ​ജി കൊ​ടു​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞു. വ​ഴി​ച്ചെ​ല​വി​നാ​യി 5,000 രൂ​പ​യും ത​ന്നു.

എ​ന്നാ​ൽ, ഞാ​ൻ ഹ​ർ​ജി കൊ​ടു​ത്തി​ല്ല. സാ​ക്ഷി വൈ​ദി​ക​നോ​ടു പ​റ​ഞ്ഞു, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി ശ​രി​യ​ല്ലെ​ന്ന്. അ​തു​കൊ​ണ്ടു കൊ​ടു​ത്തി​ല്ലെ​ന്ന്. പി​ന്നെ​യും പി​ന്നെ​യും സാ​ക്ഷി പ​ല​തും പ​റ​ഞ്ഞു.

14 വ​ർ​ഷ​ത്തി​നു ശേ​ഷം!

അ​ഭ​യ മ​രി​ക്കു​ന്ന​ത് 1992 മാ​ർ​ച്ച് 27-നാ​ണ്. 14 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇ​തു ന​ട​ന്ന​താ​യി സാ​ക്ഷി പ​റ​ഞ്ഞ​ത്. ഇ​ത്ത​രം തെ​ളി​വ് ആ​ശ്ര​യി​ക്കാ​വു​ന്ന​ത​ല്ലെ​ന്നു സു​പ്രീം​കോ​ട​തി ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വൈ​ദി​ക​ൻ പ​റ​ഞ്ഞ​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ സാ​ക്ഷി​യോ​ടു വെ​ളി​പ്പെ​ടു​ത്താ​നു​ള്ള ബ​ന്ധം അ​വ​ർ ത​മ്മി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ മാ​ത്ര​മേ ആ ​മൊ​ഴി സ്വീ​ക​രി​ക്കാ​ൻ പ​റ്റൂ.

എ​ന്നു​വ​ച്ചാ​ൽ പ്ര​തി​ക്കു സാ​ക്ഷി​യു​മാ​യി ര​ഹ​സ്യ​ങ്ങ​ൾ പ​റ​യാ​നു​ള്ള ത​ര​ത്തി​ലു​ള്ള ബ​ന്ധം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന​ർ​ഥം.
ഒ​ന്നാം​പ്ര​തി​യും സാ​ക്ഷി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന​തു ശ​രി​യാ​ണെ​ന്നു സ​ങ്ക​ല്പി​ച്ചാ​ൽ പോ​ലും പ്ര​തി ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി കാ​ണു​ന്ന വ്യ​ക്തി​യോ​ട് ഇ​ങ്ങ​നെ​യൊ​രു ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് ഒ​രി​ക്ക​ലും വി​ശ്വ​സി​ക്കാ​നാ​വി​ല്ല.

ഈ ​സാ​ക്ഷി​യി​ലൂ​ടെ ‘പ​ല നേ​ട്ട​ങ്ങ​ൾ’ കൊ​യ്യാ​നാ​ണു സി​ബി​ഐ ശ്ര​മി​ച്ച​ത്. അ​തു പി​ന്നീ​ടു പ​റ​ഞ്ഞു​കൊ​ള്ളാം. ക്രോ​സ് വി​സ്താ​ര​ത്തി​ൽ ഈ ​സാ​ക്ഷി​യു​ടെ ‘യോ​ഗ്യ​ത​ക​ൾ’ പു​റ​ത്തു​വ​ന്നു.

തീ​ർ​ത്തും വി​ശ്വ​സി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ഒ​രു മൊ​ഴി​യാ​ണെ​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ മൊ​ഴി​യി​ൽ കൊ​ണ്ടു​വ​ന്നു. എ​ന്നി​ട്ടും മൊ​ഴി പൂ​ർ​ണ​മാ​യും വി​ശ്വാ​സ യോ​ഗ്യ​മാ​യി വി​ധി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്നു.

ഈ ​ര​ണ്ടാ​മ​ത്തെ സാ​ഹ​ച​ര്യം പ്ര​സ​ക്ത​മ​ല്ലെ​ന്നു മാ​ത്ര​മ​ല്ല, വി​ശ്വാ​സ യോ​ഗ്യ​വു​മ​ല്ല. അ​പ്പോ​ൾ ഈ ​സാ​ഹ​ച​ര്യ​വും വൈ​ദി​ക​നെ​തി​രേ ല​ഭ്യ​മ​ല്ല. ഒ​ന്നാം പ്ര​തി​ക്കെ​തി​രേ സി​ബി​ഐ ആ​ശ്ര​യി​ച്ച ര​ണ്ടു സാ​ഹ​ച​ര്യ​ങ്ങ​ളും അ​ഭ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​തും തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത​തു​മാ​ണ്. ചു​രു​ക്ക​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഒ​രു തെ​ളി​വു​മി​ല്ല.


എന്തിനു വേണ്ടി ഇതൊക്കെ

മൂന്നാംപ്രതി കന്യാസ്ത്രീക്കെതിരേ മൂന്നു സാഹചര്യത്തെളിവുകളാണു സിബിഐ മുന്നോട്ടുവച്ചത്. അതില്‍ ഒരെണ്ണം ഈ പ്രതി ചില കാര്യങ്ങള്‍ മറ്റൊരാളോടു സമ്മതിച്ചുവെന്നാണ്.

എന്നാല്‍, അക്കാര്യങ്ങള്‍ പ്രതി സമ്മതിച്ചിട്ടില്ലന്നു കോടതി കണ്ടെത്തി. പക്ഷേ, വിധിയില്‍ പറഞ്ഞു, അങ്ങനെയാണെങ്കിലും വേറെചില കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെന്ന്.

എന്നിട്ടു ലൈംഗികതയുമായി ബന്ധപ്പെട്ട അപവാദപരവും അപഹാസ്യവുമായ ചില കാര്യങ്ങള്‍ കോടതിവിധിയില്‍ ചര്‍ച്ചചെയ്തു, അവ അപ്രസക്തമായിട്ടുപോലും. ഇതിനു യാതൊരു ന്യായീകരണവുമില്ല. ഒന്നാമതായി മുകളില്‍ പറഞ്ഞ സാഹചര്യം നിലനില്‍ക്കുന്നില്ലെന്നു കോടതി പറഞ്ഞിട്ടുള്ളതിനാല്‍ ബാക്കി രണ്ടു സാഹചര്യങ്ങള്‍ വിശകലനം ചെയ്യാം.

ഇതെങ്ങനെ തെളിവാകും

രണ്ടാമത്തെ സാഹചര്യം, പ്രതി കന്യാസ്ത്രീയെ രാത്രിയില്‍ സംഭവം നടന്നതായി അനുമാനിക്കാവുന്ന (കുറ്റപത്രത്തിലോ വിധിയിലോ സംഭവസ്ഥലം പറഞ്ഞിട്ടില്ല) ഹോസ്റ്റലിലെ ഏറ്റവും താഴത്തെ നിലയില്‍ കണ്ടുവെന്നതാണ്.

സാക്ഷിമൊഴി അനുസരിച്ച് മൂന്നാംപ്രതി കന്യാസ്ത്രീയെ സംഭവത്തിനുമുന്പ് കാണുന്നതു രാത്രി (26-ാം തീയതി) പത്തുമണിക്കടുത്താണ്. അടുക്കളയില്‍ സേവനം ചെയ്തിരുന്ന അച്ചാമ്മ ( pw- 11)യാണ് ഇതു വെളിപ്പെടുത്തിയത്.

മൂന്നാം പ്രതി താഴത്തെ നിലയിലുള്ള അവരുടെ മുറിയിലിരുന്നു വായിക്കുന്നതു കണ്ടു പത്തു മണിക്കടുത്ത്. ഈ സാക്ഷിയുടെയും സാക്ഷി നിഷാ റാണി ( pw- 9)യുടെയും മൊഴിയില്‍ പറയുന്നതനുസരിച്ച് അടുക്കളയ്ക്കടുത്തുള്ള (താഴത്തെനിലയില്‍) മുറിയിലായിരുന്നു മൂന്നാം പ്രതി താമസിച്ചിരുന്നത്. ആ നിലയില്‍ മറ്റാരും താമസമുള്ളതായി തെളിവിലില്ല.


മൂന്നാം പ്രതി താഴത്തെ നിലയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്നുവെന്നതും രാത്രി പത്തു മണിക്ക് അവരുടെ മുറിയിലിരുന്നു വായിച്ചിരുന്നുവെന്നതും പുലര്‍ച്ചെ നാലേകാലിനും അഞ്ചിനും ഇടയ്ക്ക് നടന്ന അഭയയുടെ മരണവുമായി അവര്‍ക്ക് ബന്ധമുണ്ടെന്നുള്ളതിന് എങ്ങനെ തെളിവാകും എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.

ആ സമയം ഉദ്ദേശം 160 പേര്‍- പല മതവിഭാഗങ്ങളില്‍പ്പെട്ടവര്‍- അവിടെ താമസമുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയിലുണ്ട്. അവരെയെല്ലാവരെയും സിബിഐ പ്രതികളാക്കിയില്ലെന്നോര്‍ത്തു നമുക്ക് ആശ്വസിക്കാം. സിബിഐ ആശ്രയിച്ച രണ്ടാമത്തെ സാഹചര്യം ബുദ്ധിക്കു നിരക്കാത്തതാണ്.

(തു​ട​രും)

Related posts

Leave a Comment