തീയില്ലാതെ പുകയുണ്ടാകുന്ന വിധം;കേരളത്തിലെ ഷെർലക് ഹോംസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫോറൻസിക് ഉദ്യോഗസ്ഥനെ സാക്ഷിക്കൂട്ടിൽ തേജോവധം ചെയ്തു…

ജ​സ്റ്റീ​സ് ഏ​ബ്ര​ഹാം മാ​ത്യു ഇ​നി​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്നാ​മ​ത്തെ സാ​ഹ​ച​ര്യം, സി​ബി​ഐ തെ​ളി​യി​ക്കാ​ൻ ശ്ര​മി​ച്ച​തും വി​ധി​യി​ൽ മൂ​ന്നാം പ്ര​തി ക​ന്യാ​സ്ത്രീ​ക്കെ​തി​രെ അ​ടി​സ്ഥാ​ന​മാ​ക്കി​യി​ട്ടു​ള്ള​തും. അ​ത് ഇ​താ​ണ്: സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് (2008-ൽ) ​അ​വ​ർ ക​ന്യാ​ച​ർ​മം വ​ച്ചു​പി​ടി​പ്പി​ച്ച​താ​യി തെ​ളി​വി​ൽ തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്നു. ഈ ​വി​ധി മാ​ത്രം വാ​യി​ച്ച​പ്പോ​ൾ എ​നി​ക്കും തോ​ന്നി തീ​യി​ല്ലാ​തെ പു​ക​യു​ണ്ടാ​വു​ക​യി​ല്ല​ല്ലോ എ​ന്ന്. അ​താ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​ന്‍റെ പ്രാ​ധാ​ന്യം.ഒ​ന്നാ​മ​താ​യി ഇ​ത് എ​ങ്ങ​നെ അ​ഭ​യ​യു​ടെ മ​ര​ണ​വു​മാ​യി ക​ന്യാ​സ്ത്രീ​ക്കു ബ​ന്ധ​മു​ണ്ടെ​ന്നു സ്ഥാ​പി​ക്കാ​ൻ ഉ​ത​കും? ഉ​ത​കി​ല്ല. അ​ധാ​ർ​മി​കം മൂ​ന്നാം പ്ര​തി​യു​ടെ അ​റ​സ്റ്റി​നു​ശേ​ഷം അ​വ​രെ ക​ന്യാ​ത്വ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി. ഇ​തു കാ​ട​ത്തം മാ​ത്ര​മ​ല്ല, ധാ​ർ​മി​ക​മാ​യും നി​യ​മ​പ​ര​മാ​യും തെ​റ്റു​മാ​ണ്. ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന​ത​ല്ല; സ്ത്രീ​യെ അ​പ​മാ​നി​ക്ക​ലാ​ണ്. എ​ന്നി​ട്ടും സി​ബി​ഐ അ​തു ചെ​യ്തു.അ​തു ചെ​യ്ത​ത് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ന്ന​ത്തെ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് വി​ദ​ഗ്ധ​യാ​യി​രു​ന്ന ഡോ. ​ര​മ​യും (pw 29) ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ഡോ. ​ല​ളി​താം​ബി​ക ക​രു​ണാ​ക​ര​നും…

Read More

അടയ്ക്കാ രാജു എന്തു കണ്ടുവെന്നാണ് കോടതിയിൽ പറഞ്ഞത് ? സാക്ഷി തെറ്റിച്ചാൽ നമ്മൾ ശരിയാക്കും !

  ജ​സ്റ്റീ​സ് ഏ​ബ്ര​ഹാം മാ​ത്യു അ​ട​യ്ക്കാ രാ​ജു എ​ന്തു ക​ണ്ടു​വെ​ന്നാ​ണു കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്? പ്രോ​സി​ക്യൂ​ട്ട​റു​ടെ വി​സ്താ​ര​ത്തി​ൽ (ചീ​ഫ്) സാ​ക്ഷി പ​റ​ഞ്ഞു. ഒ​ന്നാം പ്ര​തി​യും മ​റ്റൊ​രാ​ളും “ടോ​ർ​ച്ച​ടി​ച്ച് സ്റ്റെ​യ​ർ​കേ​സി​ലേ​ക്കു വ​രു​ന്ന​താ​ണു ക​ണ്ട​ത്’’ (പേ​ജ് 3). ഈ ​മൊ​ഴി പ​ല പ്രാ​വ​ശ്യം ആ​വ​ർ​ത്തി​ച്ചു. ഇ​തു സി​ബി​ഐ​യു​ടെ കേ​സി​നു വി​രു​ദ്ധ​മാ​ണെ​ന്നു പ്രോ​സി​ക്യൂ​ട്ട​ർ​ക്കു മ​ന​സി​ലാ​യി​ല്ലേ? മ​ന​സി​ലാ​യ​ത് ക്രോ​സ് വി​സ്താ​ര​ത്തി​നു​ശേ​ഷം (മൂ​ന്നാം ദി​വ​സം) ആ​ണെ​ന്നു തോ​ന്നു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​തി​നു​ശേ​ഷം നേ​ര​ത്തെ​പ​റ​ഞ്ഞ നി​യ​മ​വി​രു​ദ്ധ​മാ​യ ചോ​ദ്യം അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. “ര​ണ്ടു​പേ​ർ ടെ​റ​സി​ൽ നി​ൽ​ക്കു​ന്ന​തു ഞാ​ൻ ക​ണ്ടി​ല്ല’’ എ​ന്നു​റ​പ്പി​ച്ചു പ​റ​ഞ്ഞ (പേ​ജ് 12) സാ​ക്ഷി മൂ​ന്നു വി​സ്താ​ര​ത്തി​ലും പ​റ​ഞ്ഞ​തു ര​ണ്ടു​പേ​ർ ഗോ​വ​ണി ക​യ​റി​പ്പോ​കു​ന്ന​താ​ണു ക​ണ്ട​തെ​ന്നാ​ണ്. എ​ന്നി​ട്ടും കോ​ട​തി ക​ണ്ടെ​ത്തി​യ​ത് “ര​ണ്ടു​പേ​ർ ടെ​റ​സി​ൽ​നി​ന്നു ടോ​ർ​ച്ച് അ​ടി​ച്ചു പ​രി​സ​രം വീ​ക്ഷി​ക്കു​ന്ന​തു ക​ണ്ടെ​ന്ന് അ​ട​യ്ക്കാ രാ​ജു കോ​ട​തി​യി​ലും അ​തി​നു​മു​ന്പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലും മാ​റ്റം​കൂ​ടാ​തെ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണെ”​ന്നാ​ണ് (വി​ധി- ഖ​ണ്ഡി​ക 126). സാ​ക്ഷി പ​ല പ്രാ​വ​ശ്യം…

Read More