സ്വ​പ്ന​ങ്ങൾ ചി​റ​കൊ​ടി​ച്ച കോ​വി​ഡ് കാ​ല​ത്ത് പ​റ​ന്നു​യ​ർ​ന്ന് എ​ബി​യു​ടെ സ്വ​പ്നം


കൂ​ത്തു​പ​റ​മ്പ്: പ​ല​രു​ടെ​യും സ്വ​പ്ന​ങ്ങ​ളു​ടെ ചി​റ​കൊ​ടി​ച്ച കോ​വി​ഡ് കാ​ല​ത്ത് ഒ​രു എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ സ്വ​പ്നം ചി​റ​ക​ടി​ച്ച് പ​റ​ന്നു​യ​രു​ന്നു.

പാ​നൂ​ർ ചെ​റു​പ​റ​മ്പ് ചി​റ്റി​ക്ക​ര​യി​ലെ കെ.​എ​ബി​യു​ടെ സ്വ​പ്‌​ന​സാ​ഫ​ല്യ​മാ​യ ചെ​റു​വി​മാ​ന​മാ​ണ് ചി​റ്റി​ക്ക​ര​യി​ലെ ആ​കാ​ശ​ത്തു പ​റ​ക്കു​ന്ന​ത്. കെ.​ബാ​ല​ൻ-​അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ എ​ബി ചെ​ന്നൈ​യി​ൽ മൂ​ന്നാം​വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ്.

സ്വ​ന്ത​മാ​യി ഒ​രു വി​മാ​നം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം എ​ബി​യു​ടെ മ​ന​സി​ൽ നേ​ര​ത്തെ​ത​ന്നെ ഉ​ട​ലെ​ടു​ത്തി​രു​ന്നു.​കോ​വി​ഡി​നെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം നി​ർ​മി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

ഓ​ൺ​ലൈ​ൻ വ​ഴി ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത് ഒ​രാ​ഴ്ച​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. യൂ​ട്യൂ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു നി​ർ​മാ​ണം.

ഏ​താ​നും ദി​വ​സം മു​ന്പ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഈ ​വി​മാ​നം പ​റ​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് എ​ബി ശ്ര​ദ്ധേ​യ​നാ​യ​ത്.

വി​മാ​നം നി​ർ​മി​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ ഇ​തു പ​റ​ത്താ​നും പ​ഠി​ക്ക​ണ​മെ​ന്നാ​ണ് എ​ബി പ​റ​യു​ന്ന​ത്. 750 ഗ്രാം ​ഭാ​ര​മു​ള്ള വി​മാ​നം നി​ർ​മി​ക്കാ​ൻ ട്രാ​ൻ​സ്മി​റ്റ​ർ ഒ​ഴി​കെ 4000 രൂ​പ ചെ​ല​വ് വ​ന്നി​ട്ടു​ണ്ട്.

വി​മാ​നം നി​ർ​മി​ച്ച​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നൊ​പ്പം ഇ​തു​പോ​ലൊ​ന്ന് നി​ർ​മി​ച്ചു​ത​രു​മോ​യെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​പേ​ർ എ​ബി​യെ സ​മീ​പി​ക്കു​ന്നു​ണ്ട്.

ചെ​റു​പ്പം മു​ത​ൽ ഇ​തു​പോ​ലു​ള്ള വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ ത​ത്പ​ര​നാ​യ എ​ബി മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ സം​സ്ഥാ​ന-​ദേ​ശീ​യ ശാ​സ്ത്ര​മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ത്ത് സ​മ്മാ​നം നേ​ടു​ക​യും ഐ​എ​സ്ആ​ർ​ഒ​യി​ൽ ശാ​സ്ത്ര ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ 22 ​കാ​ര​ൻ നേ​ര​ത്തെ ഒ​രു ഡ്രോ​ണും നി​ർ​മി​ച്ചി​രു​ന്നു.

Related posts

Leave a Comment