ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് സി​ഐ​എ​സ്എ​ഫ് ചു​മ​ത​ല ഏ​റ്റെ​ടു​ക്കും; വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ര​ണ്ടി​ന് ആ​രം​ഭി​ക്കും

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ഒ​രു മാ​സം ബാ​ക്കി നി​ൽ​ക്കെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സു​ര​ക്ഷാ അ​ടു​ത്ത മാ​സം ഒ​ന്നു മു​ത​ൽ സി​ഐ​എ​സ്എ​ഫ് ഏ​റ്റെ​ടു​ക്കും. 634 പേ​രെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് നി​യ​മി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50 പേ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ക. ഇ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ 145 പേ​രെ​യും ക​സ്റ്റം​സി​ല്‍ 78 പേ​രെ​യും മ​റ്റും നി​യോ​ഗി​ക്കു​ന്ന​തി​നാ​ണ് 634 സി​ഐ​എ​സ്എ​ഫു​കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. നി​യ​മ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​നാ​ലാ​ണ് ഓ​ക്ടോ​ബ​ർ ഒ​ന്നി​നെ​ത്തു​ന്ന​ത്.

സി​ഐ​എ​സ്എ​ഫി​നു പു​റ​മെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നും ഒ​ക്ടോ​ബ​ർ ര​ണ്ടി​നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​നു സ​മീ​പ​ത്തു​ള്ള നി​ർ​മാ​ണ ക​മ്പ​നി ഉ​പ​യോ​ഗി​ച്ച കെ​ട്ടി​ട​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക.

Related posts