യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചു​ക​ളി​ൽ സം​ഘ​ർ​ഷം;ജലപീരങ്കി പ്രയോഗിച്ച് പോലീസ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ള​ജി​ലേ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ൾ മാർച്ച് നടത്തി. മാർച്ചുകൾ സംഘർഷഭരിതമായി.എ​ബി​വി​പി-​യു​വ​മോ​ർ​ച്ച, എ​സ്ഡി​പി​ഐ സം​ഘ​ട​ന​ക​ളാ​ണ് ഇ​ന്ന് മാ​ർ​ച്ച ന​ട​ത്തി​യ​ത്.

യു​വ​മോ​ർ​ച്ച മാ​ർ​ച്ചി​നു നേ​രെ പോ​ലീ​സ് പ​ല​ത​വ​ണ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. എ​ന്നി​ട്ടും പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തു നി​ന്ന് പി​രി​ഞ്ഞു പോ​കാ​ൻ ത​യാ​റാ​യി​ല്ല. രാ​വി​ലെ എ​സ്ഡി​പി​ഐ ന​ട​ത്തി​യ മാ​ർ​ച്ചും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി​രു​ന്നു. ഈ മാർച്ചിനു നേരെയും പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു

Related posts