ഭീ​ക​ര​രു​ടെ ജീ​വ​നു പ​രി​ര​ക്ഷ​യി​ല്ല: നെ​ത​ന്യാ​ഹു

ജ​റു​സ​ലെം: ഭീ​ക​ര സം​ഘ​ട​ന​യി​ലെ ഒ​രു നേ​താ​ക്ക​ൾ​ക്കാ​യും താ​ൻ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി എ​ടു​ക്കി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. മു​ജ്ത​ബ ഖ​മ​ന​യ്‌​യെ​യും ഹി​സ്ബു​ള്ള ത​ല​വ​ൻ ന​യിം ഖാ​സി​മി​നെ​യും ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​റാ​നെ​തി​രാ​യ യു​ദ്ധം പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച രീ​തി​യി​ലാ​ണെ​ന്നും ഇ​സ്ര​യേ​ൽ എ​ന്ന​ത്തേ​ക്കാ​ളും ശ​ക്ത​മാ​ണെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ക്രൂ​ര​മാ​യ സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ത്തെ നീ​ക്കം ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​റാ​ൻ ജ​ന​യ്ക്കാ​യി സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് യു​എ​സും ഇ​സ്ര​യേ​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ഇ​സ്ര​യേ​ൽ ശ്ര​മി​ക്കു​മോ​യെ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന്, “നി​ങ്ങ​ൾ​ക്ക് ഒ​രാ​ളെ വെ​ള്ള​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ ക​ഴി​യും, എ​ന്നാ​ൽ കു​ടി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ”​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ഇ​റാ​നി​ൽ ക​ര​യു​ദ്ധ​ത്തി​നു സാ​ധ്യ​ത​യി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് നെ​ത​ന്യാ​ഹു ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണു ക​രു​തു​ന്ന​ത്. ഇ​നി മു​ത​ൽ അ​തേ ഇ​റാ​നും അ​തേ പ​ശ്ചി​മേ​ഷ്യ​യും അ​തേ ഇ​സ്ര​യേ​ലു​മാ​യി​രി​ക്കി​ല്ലെ​ന്ന് യു​ദ്ധം ഉ​റ​പ്പാ​ക്കു​മെ​ന്നും നെ​ത​ന്യാ​ഹു കൂ​ട്ടി​ച്ചേ​ർ​ത്തു.

“അ​മേ​രി​ക്ക​യു​മാ​യി മു​മ്പൊ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​തു​പോ​ലു​ള്ള സ​ഖ്യം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ട്രം​പും ഞാ​നും വ്യ​ക്തി​പ​ര​മാ​യി വ​ലി​യ സു​ഹൃ​ത്തു​ക്ക​ളാ​ണ്. മി​ക്ക​വാ​റും എ​ല്ലാ ദി​വ​സ​വും ഞ​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു. ആ​ശ​യ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും കൈ​മാ​റു​ന്നു. ഒ​രു​മി​ച്ച് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു”-​നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

Related posts

Leave a Comment