അ​സു​ഖ​മാ​ണ​ത്രേ..! ഡി​എ​ൻ​എ പ​രി​ശോ​ധ​നയ്ക്ക് തയാറാണെങ്കിലും ബി​നോ​യിക്ക് അസുഖം; പോലീസിന്‍റെ കാത്തിരിപ്പു വീണ്ടും നീളുന്നു

മും​ബൈ: ബി​ഹാ​ർ സ്വ​ദേ​ശി​നി​യു​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ബി​നോ​യി കോ​ടി​യേ​രി ഇ​ന്ന് ര​ക്ത​സാ​ന്പി​ൾ ന​ൽ​കി​ല്ല. അ​സു​ഖ​മാ​യ​തി​നാ​ൽ ര​ക്തം ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ് ബി​നോ​യി മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

പ​രി​ശോ​ധ​ന​യ്ക്കാ​യി ബി​നോ​യി​യെ ജൂ​ഹു​വി​ലെ കൂ​പ്പ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ര​ക്ത​സാ​മ്പി​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഡി​എ​ൻ​എ ടെ​സ്റ്റി​ന് ത​യാ​റാ​ണെ​ന്ന് ബി​നോ​യി കോ​ടി​യേ​രി നേ​ര​ത്തേ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു.

Related posts