ആ​ശ​ങ്ക പ​ര​ത്തി കോഴിക്കോട് ടാ​ങ്ക​ര്‍ ലോ​റി അ​പ​ക​ടം;ഗ്യാ​സ് ചോ​ര്‍​ച്ച​യു​ണ്ടാ​യി​ല്ലെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ്; മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു


കോ​ഴി​ക്കോ​ട് : പൂ​ളാ​ടി​ക്കു​ന്ന് -തൊ​ണ്ട​യാ​ട് ബൈ​പാ​സി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യ്ക്ക് പി​ന്നി​ല്‍ ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ച്ചു. ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ മ​ലാ​പ്പ​റ​മ്പ് വേ​ദ​വ്യാ​സ സ്‌​കൂ​ളി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം.

റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ക​ര്‍​ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​ന്‍ ലോ​റി​ക്ക് പി​റ​കെ ഗ്യാ​സ് ടാ​ങ്ക​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ടാ​ങ്ക​റി​ലെ ഡ്രൈ​വ​റും ക്ലീ​ന​റും അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​രു​വ​ര്‍​ക്കും യാ​തൊ​രു പ​രി​ക്കു​ക​ളു​മി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ര്‍ ലോ​റി​യു​ടെ ഡ്രൈ​വ​ര്‍ കാ​ബി​ന്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

ടാ​ങ്ക​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഗ്യാ​സ് ചോ​ര്‍​ച്ച​യു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക നി​ല​നി​ന്നി​രു​ന്നു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പോ​ലീ​സ് നി​യ​ന്ത്രി​ച്ചു.

വെ​ള്ളി​മാ​ട് കു​ന്നി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ഫോം​ടെ​ന്‍​ഡ​ര്‍ ഉ​ള്‍​പ്പെ​ടെ ഗ്യാ​സ് ചോ​ര്‍​ച്ച ത​ട​യു​ന്ന​തി​നു​ള്ള മു​ഴു​വ​ന്‍ സ​ന്നാ​ഹ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ടാ​ങ്ക​ര്‍ പ​രി​ശോ​ധി​ച്ച​തോ​ടെ ഗ്യാ​സ് ചോ​ര്‍​ച്ച​യി​ല്ലെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ടാ​ങ്ക​ര്‍ ലോ​റി​യു​ടെ ഗ്യാ​സ് നി​റ​ച്ച ക്യാ​പ്‌​സ്യൂ​ള്‍ മ​റ്റൊ​രു ടാ​ങ്ക​ര്‍ ലോ​റി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. ഇ​തി​നാ​യി ക്ര​യി​ന്‍ സ്ഥ​ല​ത്തെ​ത്തി​ക്കു​ച്ചു​വെ​ങ്കി​ലും വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​വും ആ​വ​ശ്യ​മാ​യി വ​ന്നു.

ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യ​ത്തി​ന്‍റെ ഗ്യാ​സ് ടാ​ങ്ക​റാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​തോ​ടെ ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. പി​ന്നീ​ടാ​ണ് ക്യാ​പ്‌​സ്യൂ​ള്‍ മ​റ്റൊ​രു ലോ​റി​യി​ല്‍ ഘ​ടി​പ്പി​ച്ച ശേ​ഷം ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​ത്. ന​ട​ക്കാ​വ് പോ​ലീ​സും ട്രാ​ഫി​ക് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

 

Related posts

Leave a Comment