അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വിന് ദാരുണാന്ത്യം ;  അതിരമ്പുഴ സ്വദേശി  ര​ഞ്ജി​ത്താണ് മ​രി​ച്ച​ത്

നോ​ർ​ത്ത് ക​രോ​ളൈ​ന: ഗാ​ർ​ണ​റി​ലെ വെ​യ്ക്ക് കൗ​ണ്ടി​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. അ​തി​ര​ന്പു​ഴ പോ​ത്ത​നാം​ത​ട​ത്തി​ൽ ഷാ​ജു മാ​ണി​യു​ടെ മ​ക​ൻ ര​ഞ്ജി​ത് (19) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കോ​ള​ജി​ൽ​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ ര​ഞ്ജി​ത് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ട്രാ​ക്ക് മാ​റ്റി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

നോ​ർ​ത്ത് ക​രോ​ളൈ​ന​യി​ലെ റാ​ലി​യി​ലു​ള്ള വേ​ക്ക് മെ​ഡ് ഹോ​സ്പി​റ്റ​ലി​ൽ ഇ​ന്നു രാ​വി​ലെ 6.30നാ​യി​രു​ന്നു അ​ന്ത്യം.
വെ​യ്ക്ക് ടെ​ക്നി​ക്ക​ൽ ക​മ്യൂ​ണി​റ്റി​യി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് അ​മേ​രി​ക്ക​യി​ലെ എ​പെ​ക്സ് ലൂ​ർ​ദ് മാ​താ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. മാ​താ​വ് മ​റി​യ​മ്മ (കു​ഞ്ഞു​മോ​ൾ ) ച​ങ്ങ​നാ​ശേ​രി കു​റ്റി​ക്ക​ണ്ടം കു​ടും​ബാം​ഗം.

സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ലു​മോ​ൾ (യു​എ​ൻ​സി റെ​ക്സ് ഹെ​ൽ​ത്ത് കെ​യ​ർ റാ​ലി), സോ​ണി​യ (ബി​രു​ദ വി​ദ്യാ​ർ​ഥി, വെ​യ്ക്ക് ടെ​ക്നി​ക്ക​ൽ ക​മ്യൂ​ണി​റ്റി) , ജോ​സ്മോ​ൻ (ഗാ​ർ​ണ​ർ മാ​ഗ്ന​റ്റ് ഹൈ​സ്കൂ​ൾ).

Related posts