സ്വ​ത്തു​ത​ർ​ക്കത്തെ തുടർന്ന് ദേഹത്ത് പെട്രോളൊളിച്ച് തീകൊളുത്തിയ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു; തടയാൻ ശ്രമിക്കുന്നതിനിടെ  പൊള്ളലേറ്റ സഹോദരന്‍റെ ഭാര്യയുടെ നില ഗുരുതരം

ചേ​ർ​ത്ത​ല: സ്വ​ത്തു ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ ശേ​ഷം കു​ടും​ബ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പെ​രു​ന്പ​ളം സ്വ​ദേ​ശി ഷാ​ജി (52) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഷാ​ജി​യു​ടെ സ​ഹോ​ദ​ര​നും ഭാ​ര്യ​യ്ക്കും പൊ​ള്ള​ലേ​റ്റു. ന​ഗ​ര​സ​ഭ 30-ാം വാ​ർ​ഡ് ചു​ടു​കാ​ടി​ന് സ​മീ​പം പ​ള്ളി​പ്പ​റ​ന്പി​ൽ സ​ജി (46), ഭാ​ര്യ സു​ജ (40) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

പെ​രു​ന്പ​ള​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ൻ ഷാ​ജി കു​ടും​ബ വീ​ടി​ന് മു​ന്നി​ലെ​ത്തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന പെ​ട്രോ​ൾ ദേ​ഹ​ത്ത് ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ജി, ഭാ​ര്യ സു​ജ എ​ന്നി​വ​ർ​ക്കു പൊ​ള്ള​ലേ​റ്റ​ത്.

മൂ​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഷാ​ജി ഇ​ന്നു പു​ല​ർ​ച്ചെ 5.30 ഓ​ടെ മ​രി​ച്ചു. സ​ജി​യെ​യും സു​ജ​യെ​യും തി​രു​വ​ന​ന്ത​പു​രം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ സു​ജ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

Related posts