വെള്ളവും വളവും ഇട്ടുവളർത്തിയത് വെറുതേയായി; സ്വ​ന്തം ആ​വ​ശ്യ​ത്തിന് വീ​ട്ടി​ൽ ക​ഞ്ചാ​വ്ചെ​ടി​ വ​ള​ർ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ പി​ടി​യി​ൽ

ചേ​ർ​ത്ത​ല: സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ പി​ടി​യി​ൽ. ക​ണി​ച്ചു​കു​ള​ങ്ങ​ര അ​ട​ന്പ​നാ​പ​റ​ന്പി​ൽ ആ​ന​ന്ദ​ന്‍റെ (52) വീ​ട്ടി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ലെ പ​റ​ന്പി​ൽ ചെ​ടി​ച്ച​ട്ടി​യി​ൽ പ​രി​പാ​ലി​ച്ചു​വ​ന്ന നാ​ലു ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

പി​ടി​കൂ​ടി​യ ചെ​ടി ര​ണ്ടു​മാ​സം പ്രാ​യം എ​ത്തി​യ​വ​യും മൂ​പ്പെ​ത്തി​യ​വ​യും ഒ​ന്ന​ര മീ​റ്റ​ർ മു​ത​ൽ അ​ര മീ​റ്റ​ർ വ​രെ പൊ​ക്ക​മു​ള്ള​തും ആ​ണ്. സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി ന​ട്ടു​വ​ള​ർ​ത്തി​യ​താ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ളെ​ന്ന് ആ​ന​ന്ദ​ൻ പ​റ​ഞ്ഞു. ര​ണ്ട് സ്പി​രി​റ്റ് കേ​സു​ക​ളി​ലെ പ്ര​തി കൂ​ടി​യാ​ണ് ഇ​യാ​ൾ.

എ​ക്സൈ​സും ഇ​ന്‍റ​ലി​ജ​ൻ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ആ​ല​പ്പു​ഴ സ്ക്വാ​ഡ് സി​ഐ റോ​ബ​ർ​ട്ട്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​മ​ൽ​രാ​ജ​ൻ, ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്ത്, അ​ല​ക്സാ​ണ്ട​ർ, ബാ​ബു, ഗി​രീ​ഷ്, ഓം​കാ​ര​നാ​ഥ്, റ​ഹീം, ജി​യേ​ഷ്, അ​നി​ലാ​ൽ, അ​രു​ണ്‍, അ​ശോ​ക​ൻ, സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts