ഒരു മാറ്റം നല്ലതല്ലേ..! കെഎസ്ആർടിസി സ്കാനിയ ബസുകളിൽ  ഡ്രൈവർമാർ ടിക്കറ്റ് നൽകുന്നപരിഷ്കാരം വിജയമെന്ന് അധികൃതർ

കോ​ട്ട​യം: കെഎ​സ്ആ​ർ​ടി​സി സ്കാ​നി​യ ബ​സു​ക​ളി​ൽ ഡ്രൈ​വ​ർ​മാ​ർ ത​ന്നെ ടി​ക്ക​റ്റ് ന​ല്കു​ന്ന പ​രി​ഷ്കാ​രം വി​ജ​യ​ക​ര​മാ​ണെ​ന്നു കോ​ട്ട​യം ഡി​പ്പോ അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ മാ​സം ആ​ദ്യ​മാ​ണു കോ​ട്ട​യ​ത്തുനി​ന്ന് ബംഗ​ളൂ​രു വിലേക്കുള്ള സ​ർ​വീ​സു​ക​ളി​ൽ കോ​ട്ട​യ​ത്ത് ആ​ദ്യ​മാ​യി പ​രി​ഷ്കാരം ന​ട​പ്പി​ലാ​ക്കി​യ​ത്. ഡ്രൈ​വ​ർ​മാ​രു​ടെ​യും ക​ണ്ട​ക്ട​ർ​മാ​രു​ടെ​യും ഡ്യൂ​ട്ടി​യു​ടെ എ​ണ്ണം കു​റ​ച്ചു കെഎ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കി​യ​ത്.

കോ​ട്ട​യം ഡി​പ്പോ​യി​ൽനി​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നും ആ​റി​നും ആ​രം​ഭി​ക്കു​ന്ന ബം​ഗ​ളൂ​രു സ​ർ​വീ​സി​ലാ​ണു ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ സ​ർ​വീ​സ് ന​ട​പ്പാ​ക്കി​യ​ത്. ഒ​രു ബ​സ് കോ​ട്ട​യ​ത്തു നി​ന്നു ബം​ഗ​ളൂ​രു വ​രെ പോ​യി വ​രു​ന്പോ​ൾ ഒ​രു ജീ​വ​ന​ക്കാ​ര​നു നാ​ലു ഡ്യൂ​ട്ടി​യാ​ണു ല​ഭി​ക്കു​ക. ഇ​ത്ത​ര​ത്തി​ൽ പ​ന്ത്ര​ണ്ടു ഡ്യൂ​ട്ടി​യാ​ണു ബംഗ​ളൂ​രു സ​ർ​വീ​സി​ലൂ​ടെ ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ച്ചി​രു​ന്ന​ത്.

ക​ണ്ട​ക്ട​ർ കം ​ഡ്രൈ​വ​ർ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യ​തോ​ടെ ഡ്യൂ​ട്ടി​യു​ടെ എ​ണ്ണം എ​ട്ടാ​യി കു​റ​ഞ്ഞു. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ന്‍റെ കാ​ര​ണം ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​ത്തി​നു വി​ശ്ര​മം ല​ഭി​ക്കാ​ത്ത​താ​ണെ​ന്നു കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ യാ​ത്ര​യു​ടെ പ​കു​തി ദൂ​രം വീ​തം ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ജോ​ലി​ക​ൾ വ​ച്ചു​മാ​റും. ഇ​തി​ലൂ​ടെ ഡ്രൈ​വ​ർ​ക്ക് അ​മി​ത ജോ​ലി​ഭാ​രം ഒ​ഴി​വാ​കു​ക​യും ചെ​യ്യും.

ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വോ​ൾ​വോ, സ്കാ​നി​യ, സി​ൽ​വ​ർ ജെ​റ്റ്, മി​ന്ന​ൽ, ഡീ​ല​ക്സ് സ​ർ​വീ​സു​ക​ളി​ൽ ഇ​നി മു​ത​ൽ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ രീ​തി​ ഭാ​വി​യി​ൽ ന​ട​പ്പാ​ക്കാ​നാ​ണു മാ​നേ​ജ്മെ​ന്‍റ് ഉ​ദേ​ശി​ക്കു​ന്ന​ത്. നാ​ളു​ക​ൾ​ക്കു മു​ന്പു ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും കൂ​ടാ​തെ ഒ​രു അ​ധി​ക ഡ്രൈ​വ​റെ​ക്കൂ​ടി നി​യ​മി​ച്ചി​രു​ന്നു.

കെഎ​സ്ആ​ർ​ടി​സി​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ഇ​തു നി​ർ​ത്ത​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണു ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം രാ​ത്രി​യും പ​ക​ലു​മാ​യി ഒ​രാ​ൾ ത​ന്നെ ബ​സ് ഓ​ടി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യത്. ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ ന​ട​പ്പാ​ക്കി​യ​തോ​ടെ ഇ​ത് ഒ​രു പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Related posts