തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പൊലീ​ത്ത അപകടത്തിൽ മരിച്ചു; ഇന്നു  പുലർച്ചെ ആറിന് എറണാകുളത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്

കൊ​ച്ചി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ്(80) ട്രെ​യി​നി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. എ​റ​ണാ​കു​ള​ത്തി​നും ആ​ലു​വ​യ്ക്കും ഇ​ട​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഗു​ജ​റാ​ത്തി​ൽ നി​ന്ന് മ​ട​ങ്ങി​വ​രും വ​ഴി പു​ല​ർ​ച്ചെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം.

എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്റ്റേ​ഷ​നും സൗ​ത്ത് സ്റ്റേ​ഷ​നും ഇ​ട​യ്ക്കു​ള്ള പു​ല്ലേ​പ്പ​ടി പാ​ല​ത്തി​നു സ​മീ​പ​ത്തു​വ​ച്ചാ​ണു സം​ഭ​വം. സൗ​ത്ത് സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​നാ​യി വാ​തി​ലി​ന​രി​കി​ൽ നി​ൽ​ക്ക​വേ പു​റ​ത്തേ​ക്ക് തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഭൗ​തി​ക ശ​രീ​രം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മു​തി​ർ​ന്ന മെ​ത്രാ​പ്പൊ​ലീ​ത്ത​യാ​ണ്. വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം മു​ഖ്യ​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്.

Related posts