പൊ​ൻ​കു​ന്ന​ത്ത് സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ച് ന​ഴ്സി​ന് ദാ​രു​ണാ​ന്ത്യം! റോ​ഡി​ൽ വീ​ണ ന​ഴ്സി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി; അപകട കാരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പൊ​ൻ​കു​ന്നം : സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ച് റോ​ഡി​ൽ വീ​ണ ന​ഴ്സി​ന് ദാ​രു​ണാ​ന്ത്യം.

ന​ഗ​ര മ​ധ്യ​ത്തി​ൽ വ​ച്ച് ലോ​റി ത​ട്ടി മ​റി​ഞ്ഞ് റോ​ഡി​ൽ വീ​ണ ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി.

അ​പ​ക​ട​ത്തി​ൽ ഇ​വ​ർ ദാ​രു​ണ​മാ​യി മ​രി​ച്ചു. പൊ​ൻ​കു​ന്നം കെ​വി​എം​എ​സ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു ദാ​രു​ണാ​ന്ത്യം.

കെ​വി​എം​എ​സ് അ​ര​വി​ന്ദാ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ കൂ​രോ​പ്പ​ട മാ​ട​പ്പാ​ട്ട് കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ പി.​ജി അ​ന്പി​ളി​യാ(43)​ണ് മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ 7.30ന് ആയി​രു​ന്നു അ​പ​ക​ടം. പൊ​ൻ​കു​ന്നം- കാ​ഞ്ഞി​ര​പ്പ​ള്ളി റൂ​ട്ടി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു അ​ന്പി​ളി. ഇ​തേ റൂ​ട്ടി​ൽ ത​ന്നെ വ​രി​ക​യാ​യി​രു​ന്നു ലോ​റി.

ആ​ശു​പ​ത്രി​യി​ലേക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി അ​ന്പി​ളി പ്ര​ധാ​ന ജം​ഗ്ഷ​നി​ൽ സ്കൂ​ട്ട​ർ തി​രി​ക്കു​ന്ന​തി​നി​ടെ പി​ന്നാ​ലെ എ​ത്തി​യ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തെ തു​ട​ർ​ന്നു റോ​ഡി​ൽ അ​ന്പി​ളി വീ​ണു. ശ​രീ​ര​ത്തി​ലൂ​ടെ ട​യ​ർ ക​യ​റി​യി​റ​ങ്ങി​യ അ​ന്പി​ളി ത​ത്ക്ഷ​ണം മ​രി​ച്ചു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മൃ​ത​ദേ​ഹം കെ​വി​എം​എ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ജം​ഗ്ഷ​ൻ തി​രി​ച്ച​റി​യാ​ൻ ലോ​റി ഡ്രൈ​വ​ർ​ക്ക് സാ​ധി​ക്കാ​തെ പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണം എ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment