ആ​രും വി​ശ​ന്നി​രി​ക്ക​രു​ത്..! ബ​സേ​ലി​യോ​സ് കോ​ള​ജി​ലെ പ​ഴ​യ എ​ടി​എം കൗ​ണ്ട​ർ ഇ​നി ഫു​ഡ് ബൂ​ത്ത്

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ഇ​നി ആ​രും വി​ശ​ന്നി​രി​ക്കേണ്ട, ബ​സേ​ലി​യോ​സ് കോ​ള​ജി​നു മു​ന്പി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ എ​ടി​എ​മ്മി​ൽ എ​ത്തി​യാ​ൽ ഭ​ക്ഷ​ണ​പൊ​തി കി​ട്ടും. വെ​ജ്, നോ​ണ്‍ വെ​ജ് ഉ​ച്ച​യൂ​ണാ​ണ് ഭ​ക്ഷ​ണ പൊ​തി​യി​ലു​ള്ള​ത്.

കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ആ​രും വി​ശ​ന്നി​രി​ക്ക​രു​ത് എ​ന്ന ആ​ശ​യ​വു​മാ​യി​ട്ടാ​ണ് നി​റ​വ് എ​ന്ന പേ​രി​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഭ​ക്ഷ​ണ​വി​ത​ര​ണം ആ​രം​ഭ​ി​ച്ച​ത്.

കോ​ള​ജി​നു മു​ന്പി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ എ​ടി​എം കൗ​ണ്ട​റാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നെ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വീ​ട്ടി​ൽ നി​ന്നു ക​രു​തു​ന്ന ഉ​ച്ച​ഭ​ക്ഷ​ണ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​കു​ത്തു ന​ൽ​കു​ന്ന​ത്.

രാ​വി​ലെ ഒ​ന്പ​തി​നും 9.30നു​മി​ട​യി​ൽ കോ​ള​ജി​നു മു​ന്നി​ലെ കൗ​ണ്ട​റി​ൽ പൊ​തി​ഞ്ഞു വ​യ്ക്കു​ന്ന ഭ​ക്ഷ​ണം വി​ശ​ക്കു​ന്ന ആ​ർ​ക്കും സൗ​ജ​ന്യ​മാ​യി എ​ടു​ക്കാം.

കൗ​ണ്ട​റി​ൽ സ​സ്യാ​ഹാ​ര​വും മാം​സാ​ഹാ​ര​വും പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മി​ച്ചം വ​രു​ന്ന പൊ​തി​ച്ചോ​റു​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ന​ൽ​കും.

കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം പൊ​തി​ച്ചോ​റു​ക​ൾ നേ​ര​ത്തെ വി​ത​ര​ണം ചെ​യ്തി​രു​ന്നു.

ന​ഗ​ര​ത്തി​ൽ വി​ശ​ന്നി​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​ദ്ധ​തി വി​പു​ലീ​ക​രി​ച്ച​ത്.

Related posts

Leave a Comment