കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്കായില്ല!  ട്രെയിനിടി​ച്ച് കാ​ൽ ച​ത​ഞ്ഞ​ര​ഞ്ഞ തെ​രു​വു​നാ​യ​യ്ക്കു ര​ക്ഷ​ക​രാ​യി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ


ആ​ളൂ​ർ: ക​ല്ലേ​റ്റും​ക​ര​യി​ൽ റെ​യി​ൽ​പാ​ള​ത്തി​ന​രി​കെ പ​രി​ക്കേ​റ്റ് കി​ട​ന്ന നാ​യ​യ്ക്കു പ​രി​ച​ര​ണം ന​ൽ​കി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി.

ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്താ​ണു ക​ഴി​ഞ്ഞ​ദി​വ​സം നാ​യ​യെ കാ​ലി​നു പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. തീ​വ​ണ്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ൻ​കാ​ൽ ച​ത​ഞ്ഞ​ര​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ക​മേ​ഴ്ഷ്യ​ൽ സൂ​പ്ര​ന്‍റ് ടി.​ശി​വ​കു​മാ​ർ, ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് അ​ഖി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​യ​യെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി പ്ലാ​റ്റ്ഫോ​മി​ലേ​ക്കു കൊ​ണ്ടു വ​ന്നു.

പി​ന്നീ​ട് ആ​ളൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ വെ​റ്റി​ന​റി സ​ർ​ജ​ൻ ഡോ. ​ജോ​ണ്‍ ക​ണ്ടം​കു​ള​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി ചി​കി​ത്സ ന​ൽ​കി.

കാ​ലി​ന്‍റെ പാ​ദം ച​ത​ഞ്ഞ നി​ല​യി​ലാ​ണ്. ഇ​തു മു​റി​ച്ചു നീ​ക്കു​ന്ന​തി​നും തു​ട​ർ ചി​കി​ത്സ​യ്ക്കു​മാ​യി അ​ടു​ത്ത​ദി​വ​സം മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​മെ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment