അ​​മി​​ത​വേ​​ഗ​​ത്തി​​ൽ എ​​ത്തി​​യ ബൈ​​ക്ക് സ്വ​​കാ​​ര്യ​ബ​​സി​​ന്‍റെ പി​​ന്നി​​ലി​​ടി​​ച്ചു! അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ട യു​​വാ​​ക്ക​​ൾ മു​ങ്ങി

ക​​ടു​​ത്തു​​രു​​ത്തി: അ​​മി​​ത​വേ​​ഗ​​ത്തി​​ൽ എ​​ത്തി​​യ ബൈ​​ക്ക് സ്വ​​കാ​​ര്യ​ബ​​സി​​ന്‍റെ പി​​റ​​കി​​ൽ ഇ​​ടി​​ച്ചു.

അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ട ബൈ​​ക്ക് യാ​​ത്രി​ക​​രാ​​യ യു​​വാ​​ക്ക​​ൾ സം​​ഭ​​വ​സ്ഥ​​ല​​ത്തു നി​​ന്നു ക​​ട​​ന്നു ക​​ള​​ഞ്ഞു.

ഇ​​ന്ന​​ലെ രാ​​ത്രി 7.20ന് ​​ആ​​പ്പാ​​ഞ്ചി​​റ ജം​​ഗ്ഷ​​നി​​ലാ​​ണ് സം​​ഭ​​വം. കോ​​ട്ട​​യ​​ത്തു​​നി​​ന്നും എ​​റ​​ണാ​​കു​​ള​​ത്തേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് ബ​​സി​​ന്‍റെ പി​​ന്നി​​ലാ​​ണ് ബൈ​ക്ക് ഇ​​ടി​​ച്ച​​ത്.

അ​​പ​​ക​​ടം ന​​ട​​ന്ന​യു​​ട​​നെ ഓ​​ട്ടോ​​ക്കാ​​രും വ്യാ​​പാ​​രി​​ക​​ളും എ​​ത്തി യു​​വാ​​ക്ക​​ളാ​​യ ര​​ണ്ടു പേ​​രെ​​യും പി​​ടി​​ച്ചെ​​ഴു​​ന്നേ​​ൽ​​പ്പി​​ച്ച് സ​​മീ​​പ​​ത്തെ വി​​ശ്ര​​മ​കേ​​ന്ദ്ര​​ത്തി​​ൽ ഇ​​രു​​ത്തി.

നാ​​ട്ടു​​കാ​​രു​​ടെ ശ്ര​​ദ്ധ വാ​​ഹ​​ന​​ത്തി​​ന്‍റെ അ​​ടു​​ത്തേ​​ക്കു തി​​രി​​ഞ്ഞ​​തോ​​ടെ യു​​വാ​​ക്ക​​ൾ സ്ഥ​​ല​​ത്തു​നി​​ന്നും മു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

25 വ​​യ​​സി​​ൽ താ​​ഴെ മാ​​ത്രം പ്രാ​​യ​​മു​​ള്ള​​വ​​രാ​​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ. ബൈ​​ക്ക് ബ​​സി​​ന​​ടി​​യി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റി​​യ​​തി​​നാ​​ൽ സ്വ​​കാ​​ര്യബ​​സി​​ന്‍റെ സ​​ർ​​വീ​​സ് മു​​ട​​ങ്ങി.

അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ർ​​ന്ന് ക​​ടു​​ത്തു​​രു​​ത്തി-​​വൈ​​ക്കം റോ​​ഡി​​ൽ ഗ​​താ​​ഗ​​തം മു​​ട​​ങ്ങി.

Related posts

Leave a Comment