ചെ​ളി വാ​രി​യെ​റി​ഞ്ഞു​കൊ​ണ്ടു​ള്ള രാ​ഷ്ട്രീ​യ​മൊ​ന്നും ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കി​ല്ല; അ​പ്പ​യു​ടെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം ചാണ്ടി മ​റി​ക​ട​ക്കുമെന്ന് അ​ച്ചു ഉ​മ്മ​ന്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ രാ​ഷ്ട്രീ​യ ഘ​ട​ക​ങ്ങ​ളും യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ള്‍ അ​ച്ചു ഉ​മ്മ​ന്‍. ഏ​ത് വി​ഷ​യം ച​ര്‍​ച്ച ചെ​യ്താ​ലും കോ​ണ്‍​ഗ്ര​സി​നും സ്ഥാ​നാ​ര്‍​ഥി​ക്കും മേ​ല്‍​ക്കൈ​യു​ള്ള സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും അ​ച്ചു പ്ര​തി​ക​രി​ച്ചു.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ വി​കാ​ര​വും അ​ഴി​മ​തി​യു​മെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കും. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​യ 33000ന് ​മു​ക​ളി​ല്‍ ചാ​ണ്ടി ഉ​മ്മ​ന് ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്നും അ​ച്ചു കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​നി​യെ​ങ്കി​ലും രാ​ഷ്ട്രീ​യം സം​സാ​രി​ക്കാ​ന്‍ ഇ​ട​തുപ​ക്ഷം ത​യാ​റാ​ക​ണ​മെ​ന്നും അ​ച്ചു കൂ​ട്ടി​ച്ചേ​ര്‍​ത്തു. ചെ​ളി വാ​രി​യെ​റി​ഞ്ഞു​കൊ​ണ്ടു​ള്ള രാ​ഷ്ട്രീ​യ​മൊ​ന്നും ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കി​ല്ല. ജ​നം അ​ത് അ​വ​ജ്ഞ​യോ​ടെ ത​ള്ളു​മെ​ന്നും അ​ച്ചു പ​റ​ഞ്ഞു.

Related posts

Leave a Comment