വെ​ള്ള​മാ​ണെ​ന്ന് ക​രു​തി ആ​സി​ഡ് കു​ടി​ച്ചു; വി​ദ്യാ​ർ​ഥി അ​വ​ശ​നി​ല​യി​ൽ! സം​ഭ​വം ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ത​ട്ടു​ക​ട​യി​ല്‍

കോ​ഴി​ക്കോ​ട്: വെ​ള്ള​മാ​ണെ​ന്ന് ക​രു​തി ആ​സി​ഡ് കു​ടി​ച്ച വി​ദ്യാ​ര്‍​ഥി അ​വ​ശ​നി​ല​യി​ല്‍. കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ത​ട്ടു​ക​ട​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.​

വി​നോ​ദ​യാ​ത്ര​യ്ക്കു വ​ന്ന കു​ട്ടി​യാ​ണ് ആ​സി​ഡ് കു​ടി​ച്ച​ത്. ആസിഡ് ഉള്ളിൽച്ചെന്ന് വായിലും അന്നനാളത്തിലുമൊക്കെ പൊള്ളലേറ്റിട്ടുണ്ട്.

ബീച്ചിൽനിന്ന് ഉപ്പിലിട്ട ചില ആഹാരസാധനങ്ങൾ കുട്ടികൾ കഴിച്ചിരുന്നു.

തുടർന്ന് എരിവ് അനുഭവപ്പെട്ടതോടെ സമീപത്ത് മിനറൽ വാട്ടറിന്‍റെ കുപ്പിയിൽ ഇരുന്നതു വെള്ളമാണെന്നു കരുതി കുട്ടി കുടിക്കുകയായിരുന്നു.

ഛര്‍​ദി വീണു സു​ഹൃ​ത്തി​നും പൊള്ളലേ​റ്റു. ആ​സി​ഡ് കു​ടി​ച്ച​യു​ട​ന്‍ കു​ട്ടി സു​ഹൃ​ത്തിന്‍റെ ശ​രീ​ര​ത്തി​ലേ​ക്കാ​ണ് ഛര്‍​ദി​ച്ച​ത്.

സുഹൃത്തിന്‍റെ ചുമലും പുറത്തിന്‍റെ മേൽഭാഗവും ആസിഡ് വീണു പൊള്ളി കരിവാളിച്ച നിലയിലാണ്.

ആസിഡ് കുടിച്ച കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും അവിടെനിന്നു മെഡിക്കൽ കോളജിലേക്കു അയയ്ക്കുകയുമായിരുന്നു.

കു​ട്ടി​യെ പിന്നീടു പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related posts

Leave a Comment