അ​ച്ഛ​ൻ മ​ര​ണ​പ്പെ​ട്ട കു​ടും​ബ​ത്തി​ന്‍റെ ര​ക്ഷ​ക​നാ​യെ​ത്തി​; പിന്നീട് രണ്ടുവർഷത്തോളം പ​തി​നാ​ലു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​; കുട്ടിയുടെ പരാതിയിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു

കോ​ട്ട​യം: പ​തി​നാ​ലു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ ര​ണ്ടാ​ന​ച്ഛ​നെ കോ​ട​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​യാ​യ 48കാ​ര​നെ​യാ​ണു കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ക്കാ​ല​മാ​യി ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്ന​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ അ​യ​ർ​ക്കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​ച്ഛ​ൻ മ​ര​ണ​പ്പെ​ട്ട​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ ര​ക്ഷ​ക​നാ​യെ​ത്തി​യ ഇ​യാ​ൾ ര​ണ്ട് വ​ർ​ഷ​മാ​യി ഇ​വ​രോ​ടൊ​പ്പ​മാ​ണ് താ​മ​സം. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്ത​ത്.

Related posts