പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​ക്കു ന​ടു​റോ​ഡി​ൽ യു​വാ​ക്ക​ളു​ടെ ക്രൂ​രമ​ർ​ദ​നം: മൂ​ന്നു പേ​ർ ക​സ്റ്റ​ഡി​യി​ൽ; പ്ര​ധാ​ന പ്ര​തി ഒ​ളി​വി​ലെന്നു പോലീസ്


പോ​ത്ത​ൻ​കോ​ട്: ഹെ​യ​ർ സ്റ്റൈ​ൽ ചോ​ദ്യം ചെ​യ്ത​തി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​ക്ക് ന​ടു​റോ​ഡി​ൽ ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ.

എ​ന്നാ​ൽ പ്ര​ധാ​ന പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നാ​ണ് വി​വ​രം.​ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​വ​രെ പെ​ൺ​കു​ട്ടി​യും കൂ​ടെ ഉ​ള്ള​വ​രും തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

ഇ ​താ​ണ് അ​റ​സ്റ്റ് വൈ​കാ​ൻ പ്ര​ധാ​ന കാ​ര​ണം. പ്ര​ധാ​ന പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​വി​നെ കി​ട്ടി​യാ​ലേ പ്ര​തി ആ​രൊ​ക്കെ​യാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്ന് പോ​ത്ത​ൻ​കോ​ട് എ​സ്‌ എ​ച്ച്ഒ മി​ഥു​ൻ പ​റ​ഞ്ഞു.

ചേ​ങ്കാ​ട്ടു​കോ​ണം ജം​ഗ്ഷ​നി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 4.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചേ​ങ്കാേ​ട്ടു​കോ​ണം എ​സ്.​എ​ൻ.​പ​ബ്ലി​ക് സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി സ്ക്കൂ​ൾ വി​ട്ട് റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തെ മ​ദ്യ ശാ​ല​യി​ൽ നി​ന്നും മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ ബൈ​ക്കി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ആ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​രു​തി ഹെ​യ​ർ സ്റ്റൈ​ൽ ചോ​ദ്യം ചെ​യ്യു​ക​യും പി​നീ​ട് വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ചെ​യ്തു.​

പി​ന്നീ​ടാ​ണ് പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന് നി​ര​വ​ധി ആ​ൾ​ക്കാ​ർ നോ​ക്കി നി​ൽ​ക്കെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം പെ​ൺ​കു​ട്ടി​യെ റോ​ഡി​ലെ ത​റ​യി​ൽ വ​ലി​ച്ചി​ട്ട് അ​തി​ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​രു​ന്നു.​കൂ​ടെ​യു​ള്ള സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ത​ട​യാ​ൻ ശ്ര​മി​ച്ചി​ട്ടും പ്ര​തി​ക​ൾ അ​ക്ര​മം തു​ട​ർ​ന്നു.

ഒ​ടു​വി​ൽ പോലീ​സ് എ​ത്തു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ൾ ബൈ​ക്കു​ക​ളി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്ന് പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്

Related posts

Leave a Comment