പ​ട​ച്ചോ​നേ ഇ​ങ്ങ​ള് കാ​ത്തോ​ളീ…​കെ​എ​സ്ആ​ർ​ടി​സി ലേ​ബ​ർ റൂ​മാ​യ​പ്പോ​ൾ; ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ൽ യു​വ​തിക്ക് സുഖ പ്ര​സ​വം

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തി പ്ര​സ​വി​ച്ചു. തി​രു​നാ​വാ​യ സ്വ​ദേ​ശി​നി​യാ​യ സെ​റീ​ന (37) ആ​ണ് ബ​സി​നു​ള്ളി​ൽ പ്ര​സ​വി​ച്ച​ത്. യു​വ​തി​യു​ടെ അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ജ​ന​ന​മാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ സം​ഭ​വി​ച്ച​ത്.

തൃ​ശൂ​ർ പേ​രാ​മം​ഗ​ല​ത്ത് വ​ച്ച് ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ങ്ക​മാ​ലി​യി​ൽ നി​ന്നും തൊ​ട്ടി​ൽ​പാ​ല​ത്തേ​ക്ക് പോ​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ലാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്.

തൃ​ശൂ​രി​ല്‍ നി​ന്നും തി​രു​നാ​വാ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​വ​ർ​ക്ക് പേ​രാ​മം​ഗ​ല​ത്ത് വെ​ച്ച് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ബ​സ് തൃ​ശൂ​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ത്തി​ച്ചു. യു​വ​തി​ക്കൊ​പ്പം ബ​ന്ധു​ക്ക​ളാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യു​വ​തി​യെ ബ​സി​ൽ നി​ന്നും പു​റ​ത്തെ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ബ​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​മ്പോ​ഴേ​ക്കും പ്ര​സ​വ​ത്തി​ന്‍റെ 80 ശ​ത​മാ​ന​ത്തോ​ളം പൂ​ര്‍​ത്തി​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ബ​സി​നു​ള്ളി​ൽ ക​യ​റി പ്ര​സ​വം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment