സൗ​ഹൃ​ദം ന​ടി​ച്ച് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചു ! പ്ര​മു​ഖ ക​ന്ന​ഡ ന​ട​ന്‍ അ​റ​സ്റ്റി​ല്‍

ക​ന്ന​ഡ സി​നി​മ​യി​ലെ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വീ​രേ​ന്ദ്ര​ബാ​ബു പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി.

ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് സൗ​ഹൃ​ദം ന​ടി​ച്ചു വീ​ട്ടി​ലേ​ക്കു വി​ളി​ച്ച് ല​ഹ​രി​മ​രു​ന്ന് ന​ല്‍​കി മ​യ​ക്കി​യ​ശേ​ഷം പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ന്മേ​ലാ​ണ് അ​റ​സ്റ്റ്. 36 വ​യ​സ്സു​കാ​രി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും ഇ​ത് പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​നം തു​ട​ര്‍​ന്ന​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

15 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​റും ആ​ഭ​ര​ണ​ങ്ങ​ളും അ​പ​ഹ​രി​ച്ച​താ​യും യു​വ​തി മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

2011ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ക​ന്ന​ഡ സി​നി​മ ‘സ്വ​യം ക്ര​ഷി’​യി​ലെ നാ​യ​ക​നും സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വു​മാ​ണ് വീ​രേ​ന്ദ്ര​ബാ​ബു.

Related posts

Leave a Comment