യാത്രാക്ഷീണത്തിൽ കാറിൽ നിന്ന് ഇറങ്ങിയില്ല; മണ്ണ് ഇടിഞ്ഞ് വീണ് വയോധിക മരിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരിയും കുടുംബവും

ഉ​പ്പു​ത​റ: കു​ട്ടി​ക്കാ​ന​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട കാ​റി​ന് മു​ക​ളി​ൽ മ​ണ്ണും പാറയും വീ​ണ് സ്ത്രീ മ​രി​ച്ചു. ഉ​പ്പു​ത​റ വ​ള​കോ​ട് ചാ​ത്ത​നാ​ട്ട് സോ​മി​നി (67)യാ​ണ് മ​രി​ച്ച​ത്.

ക​ന്പം​മെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി​ബി​ൻ ദി​വാ​ക​ര​നും ഭാ​ര്യ ക​ട്ട​പ്പ​ന പോ​ലീ​സ്‌​സ്റ്റേ​ഷ​നി​ലെ വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നു​ഷ്​ക​യും കു​ടും​ബ​വു​മാ​യി​രു​ന്നു​കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

വി​നോ​ദ യാ​ത്ര ക​ഴി​ഞ്ഞ് ക​ട്ട​പ്പ​ന​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ വ​ള​ഞ്ഞ​ങ്ങാ​ന​ത്ത് വാ​ഹ​നം നി​ർ​ത്തി വി​ശ്ര​മി​ക്കു​ന്നി​ട​യി​ലാ​ണ് അ​പ​ക​ടം.

വാ​ഹ​ന​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സോ​മി​നി ഒ​ഴി​കെ​യു​ള്ള​വ​ർ കാ​റി​ന് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. അ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

വ​ലി​യ പാ​റ​യോ​ടൊ​പ്പ​മാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സോ​മി​നി ത​ത്ക്ഷ​ണം മ​രി​ച്ചു.ഇവർ ബി​ബി​ന്‍റെ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യാ​ണ്.

അ​നു​ഷ്ക​യു​ടെ ക​ഴു​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​ക​ളെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സോ​മി​നി​യു​ടെ മൃ​ത​ദേ​ഹം മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

 

Related posts

Leave a Comment