ബിഹാറില്‍ കോച്ചിംഗ് ക്ലാസ് കഴിഞ്ഞു മടങ്ങിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. അഞ്ചു സഹപാഠികള്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്ഥികള്ക്കെതിരേ മുമ്പ് നല്കിയ പരാതിയാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ജാമുയി ജില്ലയിലാണ് സംഭവം. കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്. തൊട്ടടുത്തുള്ള വനത്തില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. നേരത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ സഹപാഠികള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. കോച്ചിംഗ് സെന്ററിലെ മേധാവിക്കാണ് പരാതി നല്‍കിയത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന മേധാവിയുടെ ഉറപ്പിന്മേല് പെണ്‍കുട്ടിയെ വീണ്ടും കോച്ചിംഗ് സെന്ററിലേക്ക് പറഞ്ഞുവിടാന്‍ തീരുമാനിച്ചു. അതിനിടെയാണ് സംഭവം ഉണ്ടായത്. പരാതി നല്‍കിയതില്‍ കുപിതരായ സഹപാഠികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍…
Read MoreTag: abuse
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം ! 55കാരനായ പാരലല്‍ കോളേജ് അധ്യാപകന് പിടിയില്‍;ട്യൂഷന് സെന്റര്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു…
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ പാരലല്‍ കോളേജ് അധ്യാപകന് പോലീസിന്റെ പിടിയിലായി. വെള്ളൂര്‍ കോടഞ്ചേരി സ്വദേശി പാറോള്ളതില്‍ ബാബു എന്ന 55കാരനെയാണ് നാദാപുരം പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് നല്കിയ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയ ബാബുവിനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ഒരു മാസം മുമ്പാണ് ബാബുവിന്റെ നേതൃത്വത്തില്‍ പാരലല്‍ കോളേജ് ആരംഭിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ തിങ്കളാഴ്ച രാത്രി അജ്ഞാതര്‍ പാരലല്‍ കോളേജ് അടിച്ച് തകര്‍ത്ത് ബോര്‍ഡ് ഉള്‍പ്പെടെ തീവെച്ച് നശിപ്പിച്ചു.
Read Moreവിജയ് ബാബു ദുബായ് വിട്ടതായി സൂചന ! കൈയ്യിലുണ്ടായിരുന്ന പ്രതിയെ വിദേശത്തേക്ക് പറഞ്ഞുവിട്ട് മാനത്ത് നോക്കി കേരളാ പോലീസ്…
നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മാതാവുമായ വിജയ് ബാബു ദുബായ് വിട്ടതായി സൂചന. നടന് മുന്‍കൂര്‍ ജാമ്യം തേടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ഇയാളെ പിടിക്കാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ദുബായില്‍ താനുണ്ടെന്ന് കഴിഞ്ഞ ദിവസം വിജയ് ബാബു പറഞ്ഞിരുന്നു. വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കലുറാണ് പുറത്തിറക്കിയത്. യുഎഇയില്‍ വിജയ് ബാബു ഉണ്ടെന്നാണ് കസ്റ്റംസും പറയുന്നത്. എന്നാല്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് കടക്കാനുള്ള സാധ്യതയും ഏറെയാണ്. ഗോവയില്‍ നിന്ന് ദുബായിലേക്ക് വിജയ് ബാബു മുങ്ങിയതിന് പിന്നില്‍ അറസ്റ്റ് ഭയം തന്നെയായിരുന്നു. തനിക്കെതിരെ പീഡന കേസ് കൊടുത്ത ഇരയെ സ്വാധീനിക്കാന്‍ ദുബായിലെ സുഹൃത്തുക്കള്‍ വഴി സമ്മര്‍ദ്ദം ചെലുത്തുന്നതായും സൂചനയുണ്ട്. മുമ്പ് സാന്ദ്രാ തോമസും വിജയ് ബാബുവിനെതിരെ കേസ് കൊടുത്തിരുന്നു. അത് സമ്മര്‍ദ്ദത്തിലൂടെ പിന്‍വലിച്ചാണ് കേസൊഴിവാക്കിയത്. സമാനമായ മറ്റൊരു കേസും പിന്‍വലിച്ച് രക്ഷപ്പെട്ട ചരിത്രം വിജയ് ബാബുവിനുണ്ട്. ഇരയുടെ…
Read Moreപീഡനക്കേസിനു പിന്നാലെ വിജയ് ബാബു മുങ്ങി ! നടനെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ച് പോലീസും…
കോഴിക്കോട് സ്വദേശിനിയായ നടി നല്കിയ പീഡനപരാതിയില്‍ പോലീസ് ബലാല്‍സംഗക്കേസ് എടുത്തതിനു പിന്നാലെ ഒളിവില്‍ പോയി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. പോലീസ് തന്നെയാണ് നടന് ഒളിവിലെന്ന് വ്യക്തമാക്കിയത്. വിജയ് ബാബുവിനെ ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിജയ് ബാബുവുമായി പോലീസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണ് എന്ന മറുപടിയാണ് പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പോലീസ് സംഘം ഗോവയില്‍ പോയി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് പ്രതിയുമായി ബന്ധപ്പെടാന്‍ പോലീസിന് സാധിച്ചിട്ടുമില്ല. വിജയ് ബാബുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്താലാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്.
Read Moreകളിക്കാനായി വിളിച്ചു കൊണ്ടുപോയി ! നാലുവയസുകാരിയെ അയല്‍വാസിയായ ഒമ്പതുകാരന് ലൈംഗികമായി പീഡിപ്പിച്ചു; ബാലനെതിരേ പോക്സോ കേസ്…
അയല്‍വാസിയായ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഒമ്പതുവയസുകാരന്. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒമ്പതു വയസുള്ള ആണ്‍കുട്ടിയ്ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. താനെ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ കളിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറഞ്ഞത്. ആണ്‍കുട്ടിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Read Moreവാ ഇപ്പോള്‍ തന്നെ എടുത്തേക്കാം ! പാര്‍ട്ടി അംഗത്വം നല്‍കാനായി വീട്ടിലെത്തി വീട്ടമ്മയെ കയറിപ്പിടിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍…
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ അംഗത്വം നല്‍കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച കോണ്‍ഗ്രസ് പ്രാദേശികനേതാവ് അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയംഗം ചിങ്ങോലി കൃഷ്ണകൃപയില്‍ ടി.പി. ബിജു(54)വിനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാവിലെ 11.30-നാണ് ബിജു പരാതിക്കാരിയുടെ വീട്ടിലെത്തിയത്. അംഗത്വത്തിനായി ഫോട്ടോ കൊടുത്തപ്പോള്‍ ഓണ്‍ലൈനാണെന്നും ഇപ്പോള്‍ത്തന്നെ ഫോട്ടോയെടുക്കണമെന്നും പറഞ്ഞു. എടുത്ത ഫോട്ടോ കാണിക്കുന്നതിനിടെ ബിജു കടന്നുപിടിച്ചതായാണ് വീട്ടമ്മയുടെ മൊഴി.
Read More15കാരിയുടെ മദ്യപാനം പോലീസില്‍ അറിയിച്ചു ഹീറോയായ യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍ ! തന്നെ പീഡിപ്പിച്ചത് ഇയാളെന്ന് പെണ്‍കുട്ടി…
അടൂരില്‍ സഹപാഠിയ്ക്കും സുഹൃത്തിനുമൊപ്പമിരുന്ന മദ്യപിച്ച 15കാരിയെ പോലീസില്‍ ഏല്‍പ്പിച്ച കാമുകന് ഒടുവില്‍ പോക്സോ കേസില്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെന്ന വ്യാജേന പെണ്‍കുട്ടിയുടെ മാതാവിന്റെയും നാട്ടുകാരുടെയും പോലീസിന്റെയും മുമ്പില്‍ ‘ഷൈന്‍’ ചെയ്ത ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി കിഴക്കേ മായിക്കര വീട്ടില്‍ അനന്തു(23) ആണ് അറസ്റ്റിലായത്. മദ്യപിച്ചതിന് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വനിതാ പൊലീസ് ചോദിക്കുമ്പോഴാണ് പ്രണയം നടിച്ച് അനന്തു പീഡിപ്പിച്ച കാര്യം കുട്ടി തുറന്നു പറഞ്ഞത്. ഇതോടെ അനന്തു പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. അനന്തുവിനെയും കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്കിയ തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു സുഗതനെയും(26) പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകനായ സഞ്ജുവിനെ രക്ഷിക്കാന്‍ പ്രാദേശിക നേതാക്കള്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്ത് കൂടിയാണ് പ്രതി അനന്തു. അടൂര്‍ നെല്ലിമുകളില്‍ ഉള്ള പതിനഞ്ചുകാരന്റെ വീട്ടില്‍…
Read Moreസമൂഹമാധ്യമം വഴി പരിചയപ്പെട്ട 14കാരിയെ പീഡനത്തിനിരയാക്കി ! ആഭരണങ്ങളുമായി മുങ്ങിയ 18കാരന് പിടിയില്‍…
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ആഭരണവുമായി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. തൃശ്ശൂര്‍ മായന്നൂര്‍ സ്വദേശി അറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ എന്ന 18കാരനാണ് തിരുവാമ്പാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ കെ. സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ എം അനീസ്, എ രാംജിത്ത്, കെ ഷിനോജ് എന്നിവരുമുണ്ടായിരുന്നു.
Read Moreഅധ്യാപകന്റെ നിരന്തര പീഡനം ! ജീവനൊടുക്കാന്‍ ശ്രമിച്ച് ഏഴാംക്ലാസ് വിദ്യാര്‍ഥിനി…
തമിഴ്നാട് വെല്ലൂരില്‍ അധ്യാപകന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. വിദ്യാര്‍ഥിനിയുടേയും രക്ഷിതാക്കളുടെയും പരാതി പ്രകാരം പോക്സോ കേസ് ചുമത്തി അധ്യാപകനായ മുരളീകൃഷ്ണയെ (55) അറസ്റ്റ് ചെയ്തു. 2012 മുതല്‍ വെല്ലൂരിലെ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുരളീകൃഷ്ണ ജോലി ചെയ്യുന്നുണ്ട്. തമിഴ്നാട് ഹൗസിംഗ് ബോര്‍ഡിന്റെ ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം സ്കൂള്‍ തുറന്നപ്പോള്‍ മുതല്‍ 13 വയസ്സുകാരിയോട് അധ്യാപകന് മോശമായാണു പെരുമാറുന്നതെന്നു പോലീസ് പറഞ്ഞു. ക്ലാസ് റൂമിലും സ്കൂളിന്റെ പരിസരത്തുവച്ചും പെണ്‍കുട്ടിയോട് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതേത്തുടര്‍ന്നു പെണ്‍കുട്ടി രക്ഷിതാക്കളോടു പരാതി പറഞ്ഞു. എന്നാല്‍ തുടക്കത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വിഷയം ഗൗരവമായി കണ്ടില്ലെന്നും പോലീസ് പറഞ്ഞു. ഒടുവില്‍ സമ്മര്‍ദ്ദം സഹിക്കാനാകാതെ വന്ന പെണ്‍കുട്ടി പെയിന്റ് തിന്നര്‍ എടുത്തുകുടിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വെല്ലൂരിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു…
Read Moreകൊച്ചിയില്‍ വീണ്ടും ടാറ്റൂ പീഡനം ! ടാറ്റൂ പഠിപ്പിക്കാമെന്ന് വാഗ്ദാനം, ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി…
ടാറ്റൂ പതിക്കലിന്റെ പേരിലുള്ള ലൈംഗികപീഡനക്കഥകള്‍ തുടരുന്നു. ഇങ്ക്ഫെക്റ്റഡ് സ്റ്റുഡിയോ ഉടമ പി എസ് സുജീഷിനെതിരേയുള്ള പീഡനക്കേസുകളില്‍ തുടര്‍ നടപടികളുമായി പോലീസ് മുമ്പോട്ടു പോകുന്നതിനിടെ മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയും പീഡന പരാതി. പാലാരിവട്ടം ഡീപ്പ്ഇങ്ക് സ്ഥാപന ഉടമ കാസര്‍കോട് സ്വദേശി കുല്‍ദീപ് കൃഷ്ണയ്ക്കെതിരെ മലപ്പുറം സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്കി. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2020ലാണ് യുവതി സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്നും ജോലി വാഗ്ദാനം ചെയ്തുമാണ് തന്നെ അവിടെ നിര്‍ത്തിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്നെ കുല്‍ദീപ് കൃഷ്ണ ബലാത്സംഗം ചെയ്തതായി യുവതി പറയുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി. തുടര്‍ന്ന് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് വിധേയമാക്കിയതായും പരാതിയില്‍ പറയുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു…
Read More