ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ ചിത്രീകരിച്ചു കഴിഞ്ഞാൽ ഓടിപ്പോയി കാരവാനിൽ കയറും; അഞ്ജലിക്ക് ചിലത് പറയാനുണ്ട്

സ്വാ​ഭാ​വി​ക അ​ഭി​ന​യംകൊ​ണ്ട് തെ​ന്നി​ന്ത്യ​യി​ൽ ശ്ര​ദ്ധ​നേ​ടി​യ ന​ടി​യാ​ണ് അ​ഞ്ജ​ലി. അ​ങ്ങാ​ടി​തെ​രു, എ​ങ്കേ​യും എ​പ്പോ​തും തു​ട​ങ്ങി​യ സി​നി​മ​ക​ളാ​ണ് അ​ഞ്ജ​ലി​യു​ടെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​കു​ന്ന​ത്.

ത​മി​ഴി​നും മ​ല​യാ​ള​ത്തി​നും​പു​റ​മെ തെ​ലു​ങ്ക്, ക​ന്ന​ഡ, ഭാ​ഷ​ക​ളി​ലും അ​ഞ്ജ​ലി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.അ​ടു​ത്തി​ടെ ഒ​രു ത​മി​ഴ് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സി​നി​മ​യി​ൽ ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ഞ്ജ​ലി മ​ന​സ് തു​റ​ന്നി​രു​ന്നു. ആ ​വാ​ക്കു​ക​ൾ ഇ​പ്പോ​ൾ വീ​ണ്ടും ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്.

എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ക എ​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. എ​ത്ര​ത്തോ​ളം പോ​കു​മെ​ന്ന് അ​റി​യി​ല്ല.

എ​ന്‍റെ കം​ഫ​ര്‍​ട്ട് സോ​ണ്‍ എ​ത്ര​ത്തോ​ള​മാ​ണെ​ന്നും എ​നി​ക്ക​റി​യി​ല്ല. അ​ങ്ങ​നെ ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ൾ ചെ​യ്യേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍, ഷോ​ട്ടി​നുശേ​ഷം ഞാ​ന്‍ കാ​ര​വനി​ലേ​ക്ക് ഓ​ടി​പ്പോ​വും.

All eyes on Anjali s Hot Hip Shake

അ​വി​ടെ​യി​രു​ന്ന് കു​റേനേ​രം ക​ര​ഞ്ഞ ശേ​ഷ​മാ​ണ് ഞാ​ന്‍ അ​ടു​ത്ത ഷോ​ട്ടി​ന് വ​രാ​റു​ള്ള​ത്. എ​ന്നാ​ല്‍ ലി​പ് ലോ​ക്ക് രം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് ആ ​ആ​ശ​ങ്ക​യി​ല്ല.

ലി​പ് ലോ​ക്ക് രം​ഗ​മാ​കു​മ്പോ​ള്‍ ഒ​രു പ​രി​ധി​ക്ക് അ​പ്പു​റ​ത്തേ​ക്ക് പോ​കി​ല്ലെ​ന്ന് അ​റി​യാം. ഒ​രു​പാ​ട് പേ​ര്‍​ക്ക് മു​ന്നി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​​തെന്നതും പ്ര​ശ്‌​ന​മാ​ണ്. എ​ത്ര ചെ​റി​യ ക്രൂ​വാ​ണെ​ങ്കി​ലും കു​റ​ഞ്ഞ​ത് പ​തി​ന​ഞ്ചു പേ​രെ​ങ്കി​ലും എ​ന്താ​യാ​ലും സെ​റ്റി​ലു​ണ്ടാ​കും- അ​ഞ്ജ​ലി പ​റ​ഞ്ഞു.

ഇ​തേ അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ പ്ര​ണ​യ പ​രാ​ജ​യ​ത്തെക്കുറി​ച്ചും അ​ഞ്ജ​ലി സം​സാ​രി​ച്ചി​രു​ന്നു. ഞാ​നൊ​രു മോ​ശം റി​ലേ​ഷ​ന്‍​ഷി​പ്പി​ലാ​യി​രു​ന്നു. ആ​രു​ടെയും പേ​ര് പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

പ​ക്ഷെ ഞാ​ന്‍ ക​രു​തി​യി​രു​ന്ന​ത്ര ന​ല്ല ഒ​ന്നാ​യി​രു​ന്നി​ല്ല ആ ​ബ​ന്ധം. റി​ലേ​ഷ​ന്‍​ഷി​പ്പാ​ണോ ക​രി​യ​റാ​ണോ വേ​ണ്ട​തെ​ന്ന് ഒ​രു സ്ത്രീ​യ്ക്ക് ചി​ന്തി​ക്കേ​ണ്ടി വ​രു​ന്നു എ​ന്ന​താ​ണ് ടോ​ക്‌​സി​ക് റി​ലേ​ഷ​ന്‍​ഷി​പ്പാ​യി ഞാ​ൻ പ​റ​യു​ന്ന​ത്.

ഒ​രു പു​രു​ഷ​നു വി​വാ​ഹം ക​ഴി​ക്കു​ക​യും ജോ​ലി​ക്കു പോ​കു​ന്ന​ത് തു​ട​രു​ക​യും ചെ​യ്യാ​ന്‍ ആ​കു​മെ​ങ്കി​ല്‍ പെ​ണ്ണി​നും സാ​ധി​ക്കും- അ​ഞ്ജ​ലി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment