അവര്‍ എന്നെ പീഡിപ്പിക്കുമോയെന്ന് ഭയന്നു പോയി ! തോക്കിന്‍ മുനയില്‍ നിര്‍ത്തി ഏഴു ലക്ഷം കവര്‍ന്ന സംഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…

നടിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി ആക്രമികള്‍ കവര്‍ന്നത് ഏഴു ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍. നടി നികിത രാവലിനാണ് ഈ ദുരനുഭവം ഉണ്ടായത്.

ഡല്‍ഹി ശാസ്ത്രി നഗറില്‍ തന്റെ ആന്റിയുടെ വീട്ടില്‍ ആയിരുന്നപ്പോഴാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

സംഭവത്തെപ്പറ്റി നടി പറയുന്നതിങ്ങനെ…”എനിക്ക് ഇപ്പോഴും ആ സംഭവത്തില്‍ നിന്നും പുറത്തുകടക്കുവാനായിട്ടില്ല. ജീവിച്ചിരിക്കുന്നുണ്ടെന്ന് പോലും വിശ്വസിക്കാനാവുന്നില്ല. ഞാന്‍ പ്രതികരിച്ചിരുന്നില്ലേല്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. വാര്‍ഡ്രോബില്‍ ഒളിച്ചിരുന്നാണ് ഞാന്‍ രക്ഷപ്പെട്ടത്. ഞാന്‍ ആ വീട്ടില്‍ ഒറ്റക്കായിരുന്നു. ആന്റി പുറത്തുപോയിരുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവും ഭയപ്പെടുത്തിയ സംഭവമാണിത്.” നികിത പറയുന്നു.

”രാത്രി 10 മണിയായപ്പോഴാണ് സംഭവം. ഞാന്‍ വീട്ടിലൂടെ വെറുതെ നടന്നുകൊണ്ടിരുന്നപ്പോഴാണ് ഒരു ഇന്നോവയില്‍ നാല് പേര്‍ മാസ്‌ക് ധരിച്ച് വീട്ടിലേക്ക് അതിക്രമിച്ച് എത്തിയത്. എന്റെ നേരെ തോക്ക് ചൂണ്ടി കൈയ്യില്‍ ഉള്ളതെല്ലാം കൊടുക്കുവാന്‍ പറഞ്ഞു. അത് ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ഭയമാവുകയാണ”്.

നികിത തുടരുന്നു ”എല്ലാം എടുത്തതിന് ശേഷം എന്നെ അവര്‍ പീഡിപ്പിക്കുമെന്നും കൊല്ലുമെന്നും വരെ ഞാന്‍ ഭയപ്പെട്ടിരുന്നു. ആ പത്ത് മിനിറ്റ് എങ്ങനെയാണ് ഞാന്‍ കഴിച്ചുകൂട്ടിയത് എന്ന് പോലും എനിക്കറിയില്ല. അവിടെ ഒട്ടും സുരക്ഷിതമല്ല എന്ന് തോന്നിയ ഞാന്‍ പിറ്റേന്ന് രാവിലെ തന്നെ ഫ്ളൈറ്റിന് മുംബൈയിലെ വീട്ടിലേക്ക് വന്നു. ഞാന്‍ ഒരു ഫോര്‍മല്‍ കംപ്ലയിന്റ് പോലും കൊടുത്തിരുന്നില്ല. മുംബൈയില്‍ എത്തിയതിന് തൊട്ടുപിന്നാലെ ഒരു വക്കീലിനെ ഞാന്‍ ബന്ധപ്പെടുകയും ചെയ്തു. ഞാന്‍ നേരിട്ട് ചെല്ലാതെ എഫ് ഐ ആര്‍ തയ്യാറാക്കാനാവില്ല എന്നാണ് പോലീസ് അറിയിച്ചത്. ഞാന്‍ ഉടന്‍ തന്നെ അങ്ങോട്ട് പോകും.”നടി കൂട്ടിച്ചേര്‍ത്തു.

മോതിരങ്ങള്‍, വാച്ച്, കമ്മല്‍, ഡയമണ്ട് നെക്ലേസ്, ഒരു പ്രോഗ്രാമിന് ലഭിച്ച അഡ്വാന്‍സ് തുകയടക്കം 7 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കൊള്ളയടിക്കപ്പെട്ടത്.

പോണോഗ്രാഫി കേസില്‍ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട രാജ് കുന്ദ്രയെ കുറിച്ച് നടത്തിയ കമന്റിലൂടെ ഈ അടുത്ത് താരം ശ്രദ്ധ നേടിയിരുന്നു. ശില്‍പ ഷെട്ടിയെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കുകയായിരുന്നു എന്നും താരം അഭിപ്രായപ്പെട്ടിരുന്നു.

2007ല്‍ അഭിനയലോകത്തേക്ക് കടന്ന് വന്ന നികിത മിസ്റ്റര്‍ ഹോട്ട് മിസ്റ്റര്‍ കൂള്‍, ദി ഹീറോ അഭിമന്യു, അമ്മ കി ബോലി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അനില്‍ കപൂറിനും ഷെഫാലി ഷാക്കുമൊപ്പം ബ്ലാക്ക് ആന്‍ഡ് വൈറ്റിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2012 മുതല്‍ ടോളിവുഡിലും താരം സജീവമാണ്.

Related posts

Leave a Comment